ദുരിതാശ്വാസ നിധിക്കെതിരായ ആരോപണം; ലോകായുക്ത ഉത്തരവിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ ആരോപണത്തില്‍ ലോകായുക്ത ഉത്തരവിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി. ഫുള്‍ബെഞ്ചിന് വിട്ട നടപടി ചോദ്യം ചെയ്തായിരുന്നു ഹര്‍ജി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.

Also read- ചലച്ചിത്ര അക്കാദമി ചെയർമാന് അവാർഡ് നിർണയത്തിൽ ഇടപെടാനാകില്ല;അവാർഡുകൾ നൽകിയത് അർഹതപ്പെട്ടവർക്ക്; മന്ത്രി സജിചെറിയാൻ

സേവ് സര്‍വകലാശാല ഫോറത്തിന്റെ ആര്‍ എസ് ശശികുമാറാണ് ലോകായുക്ത ഉത്തരവിനെതിരെ ഹര്‍ജി നല്‍കിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുരുപയോഗം സംബന്ധിച്ച കേസ് ലോകായുക്ത ഫുള്‍ ബെഞ്ചിന് വിട്ട രണ്ടംഗ ബെഞ്ചിന്റെ വിധി ശരിയല്ലെന്നായിരുന്നു ശശികുമാറിന്റെ വാദം. ഹര്‍ജിയില്‍ വിശദമായ വാദം കേട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് കേസില്‍ ലോകായുക്ത തന്നെ തീരുമാനമെടുക്കട്ടെയെന്ന് നിര്‍ദേശിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഹര്‍ജി ഹൈക്കോടതി തള്ളിയത്.

Also read- ഭാര്യയെ പെട്രാള്‍ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിടെ പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News