കിഫ്ബിക്ക് സമൻസ് അയച്ചതിൽ ഇഡിക്ക് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി

ഇ ഡി ക്ക് ഹൈക്കോടതിയിൽ നിന്നും വീണ്ടും തിരിച്ചടി. കിഫ്ബിക്ക് വീണ്ടും സമന്‍സയച്ചതില്‍ ഇഡിയോട് ഹൈക്കോടതി വിശദീകരണം തേടി. ബുധനാഴ്ചയ്ക്കകം ഇ ഡി മറുപടി നല്‍കണമെന്ന് സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശം നൽകി. സമന്‍സില്‍ പഴയ കാര്യങ്ങൾ ആവര്‍ത്തിച്ച് ചോദിക്കുന്നുവെന്നും ആവശ്യപ്പെട്ട രേഖകളെല്ലാം നേരത്തെ തന്നെ നല്‍കിയതാണെന്നും കിഫ്ബിയുടെ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

Also Read: വന്ദേഭാരതില്‍ വിതരണം ചെയ്തത് വൃത്തികെട്ടതും ദുര്‍ഗന്ധവുമുള്ള ഭക്ഷണം; വീഡിയോ പങ്കുവെച്ച് പരാതിയുമായി യാത്രക്കാരന്‍

ഇ ഡി സമൻസിലെ തുടർനടപടികളെല്ലാം തടഞ്ഞ ഹൈക്കോടതി ഉത്തരവ് നിലനിൽക്കെയായിരുന്നു കിഫ് ബിക്കും ഡോ. തോമസ് ഐസക്കിനും ഇ ഡി വീണ്ടും നോട്ടീസ് നൽകിയത്. ഇത് ചോദ്യം ചെയ്ത് കിഫ് ബി സമർപ്പിച്ച ഹർജിയിലാണ് ഇ ഡി ക്ക് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി നേരിട്ടത്. കിഫ്ബിക്ക് വീണ്ടും സമന്‍സയച്ചതില്‍ ഇഡിയോട് ഹൈക്കോടതി വിശദീകരണം തേടി.

Also Read: മുഖ്യമന്ത്രി ചരിത്രം പറഞ്ഞതാണ്, അത് മറ്റ് തരത്തിൽ വ്യാഖ്യാനിക്കണ്ട: പി കെ കുഞ്ഞാലിക്കുട്ടി

ബുധനാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു . സമന്‍സില്‍ ഇഡി പഴയ കാര്യങ്ങള്‍ ആവര്‍ത്തിച്ച് ചോദിക്കുന്നുവെന്ന് കിഫ്ബി ഹർജിയിൽ ചൂണ്ടിക്കാട്ടിയിരിന്നു. വീണ്ടും ആവശ്യപ്പെടുന്ന രേഖകളെല്ലാം നേരത്തെ തന്നെ നല്‍കിയതാണ്. നോട്ടീസ് നല്‍കാന്‍ ഇഡിക്ക് അധികാര പരിധിയില്ലെന്നുമാണ് കിഫ്ബിയുടെ വാദം. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് വിശദീകരണം തേടിയത്. ഹര്‍ജി അടുത്ത ബുധനാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News