ഇന്ത്യയില്‍ ഏറ്റവുമധികം ശമ്പളം വാങ്ങുന്ന ഐടി കമ്പനി സിഇഒ ആരാണെന്നറിയാമോ? അത് ദേ ഇങ്ങേരാണ്; വർഷത്തിൽ 84.16 കോടി രൂപ

ഇന്ത്യയില്‍ ഏറ്റവുമധികം ശമ്പളം വാങ്ങുന്ന ഐടി കമ്പനി സിഇഒ സി വിജയകുമാറിനെ കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. വിജയകുമാറും അദ്ദേഹത്തിന്റെ ഉയർന്ന ശമ്പളവും ഏതൊരു ടെക്കിക്കും പ്രചോദനമാകുന്ന ഒന്നാണ്. 2023-24 ല്‍ അദ്ദേഹത്തിന്റെ വാര്‍ഷിക വരുമാനം ഏകദേശം ഒരു കോടി ഡോളറാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതായത് അതായത് ഏകദേശം 84.16 കോടി രൂപ.

ALSO READ: ‘ഒൻപതാം നാൾ നേവിക്ക് ലഭിച്ച ആ കച്ചിത്തുരുമ്പ്’, അർജുനെ നാളെ തിരികെയെത്തിക്കുമെന്ന വാക്ക് വിശ്വസിക്കാമോ? കാരണങ്ങൾ

2023- 2024 ലെ വാര്‍ഷിക റിപ്പോര്‍ട്ട് എച്ച്‌സിഎല്‍ ടെക് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. അതില്‍ വിജയകുമാറിന് പ്രതിവർഷം 190.75 ശതമാനം ഉയര്‍ച്ചയാണ് വ്യക്തമാകുന്നത്. അടിസ്ഥാന ശമ്പളം – 16.39 കോടി, പെര്‍ഫോമന്‍സ് പേ- 9.53 കോടി, ദീര്‍ഘകാല ഇന്‍സെന്റീവ് – 19.74 എന്നിവ ചേര്‍ന്നാണ് മൊത്തം സാലറി പാക്കേജ്. ഇതിനു പുറമേ മറ്റ് അലവന്‍സുകളുമുണ്ടെന്ന് പുറത്തുവന്ന റിപ്പോർട്ട് സൂചിപ്പിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News