അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ജെഡിഎസിന്റെ മുതിര്‍ന്ന നേതാവും മുന്‍മുഖ്യമന്ത്രിയുമായ എച്ച്ഡി കുമാരസ്വാമി അമിത് ഷായുമായും കൂടിക്കാഴ്ച നടത്തി. ജെഡിഎസ് എന്‍ ഡി എയുടെ ഭാഗമാകും. ലോക് സഭ തെരെഞ്ഞെടുപ്പിൽ ഇവർ ഒരുമിച്ച് മത്സരിക്കും.
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ജെഡിഎസിന് നാല് സീറ്റുകളാണ് ബിജെപി നൽകുമെന്ന് അറിയിച്ചിരിക്കുന്നത്. ബിജെപി അഖിലേന്ത്യാ അധ്യക്ഷൻ ജെപി നദ്ദയുമായും കുമാരസ്വാമി കൂടിക്കാഴ്ച നടത്തിയിരുന്നു.
കർണ്ണാടകയിൽ കോൺഗ്രസിനെ നേരിടാൻ ബിജെപിയുമായി സഖ്യം അനിവാര്യമാണെന്ന സൂചനയും കുമാരസ്വാമി നൽകിയിരുന്നു. നേരത്തെ ഇക്കാര്യത്തിൽ ബിജെപി നേതൃത്വവുമായി ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിക്ക് പോകുന്നതായി കുമാരസ്വാമി വ്യക്തമാക്കിയിരുന്നു. ബിജെപിയുമായുള്ള സഖ്യവും പാര്‍ട്ടിയുടെ നിലപാടും വ്യത്യസ്തമാണെന്നായിരുന്നു കുമാരസ്വാമിയുടെ പ്രതികരണം. പാര്‍ട്ടിയുടെ നിലപാടില്‍ ഒരു സന്ധിയും ഉണ്ടാകില്ലെന്നും കുമാരസ്വാമി വ്യക്തമാക്കിയിരുന്നു. എല്ലാ സമുദായങ്ങളെയും ബഹുമാനിക്കേണ്ടത് ജെഡിഎസിന്റെ ഉത്തരവാദിത്തമാണെന്നും കുമാരസ്വാമി പറഞ്ഞിരുന്നു.
ജെഡിഎസുമായി സഖ്യമുണ്ടാക്കുമെന്നും കര്‍ണ്ണാടകയിലെ ആകെയുള്ള 28 ലോക്‌സഭാ സീറ്റുകളില്‍ നാലെണ്ണം ജെഡിഎസിന് നല്‍കുമെന്നുമായിരുന്ന ഈ മാസം ആദ്യം യെദിയൂരപ്പ പറഞ്ഞത് .
ALSO READ:മുത്തലാഖ്: വഹാബിന്റെ അഭിപ്രായത്തെ ലീഗ് അംഗീകരിക്കുന്നുണ്ടോ?-ഐ.എന്‍.എല്‍
ജെഡിഎസ് ദേശീയ നേതൃത്വം ബിജെപിയുമായി സഖ്യത്തിന് തീരുമാനിച്ചേങ്കിലും എൻ ഡി എ ക്കൊപ്പമില്ലെന്നു കേരളഘടകം അറിയിച്ചു. നിലവില്‍ കേരളത്തില്‍ ഇടതുമുന്നണിക്കൊപ്പമാണ് ജെഡിഎസ്. ഇടതുമുന്നണി മന്ത്രിസഭയിലും ജെഡിഎസ് അംഗമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here