അങ്കോളയിൽ രക്ഷാപ്രവർത്തനത്തിനായി സൈന്യം തിരച്ചിലിന് വരേണ്ട സാഹചര്യം ഇല്ല, എൻ ഡി ആർ എഫ് അവരുടെ ജോലികൾ കൃത്യമായി ചെയ്യുന്നു: കേന്ദ്ര മന്ത്രി എച്ച് ഡി കുമാരസ്വാമി

അങ്കോളയിൽ രക്ഷാപ്രവർത്തനത്തിനായി നിലവിൽ സൈന്യം തിരച്ചിലിന് വരേണ്ട സാഹചര്യം ഇല്ലെന്ന് കേന്ദ്ര മന്ത്രി എച്ച് ഡി കുമാരസ്വാമി.എൻ ഡി ആർ എഫ് അവരുടെ ജോലികൾ കൃത്യമായി ചെയ്യുന്നുണ്ട് എന്നും അപകട സ്ഥലം സന്ദർശിച്ച ശേഷം കുമാരസ്വാമി പറഞ്ഞു.കുടുംബങ്ങൾക്ക് കേന്ദ്ര സർക്കാർ സഹായം നൽകും എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം അങ്കോള രക്ഷാപ്രവർത്തനത്തിനായി സംസ്ഥാന സർക്കാർ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട് എന്ന് മന്ത്രി മുഹമ്മദ് റിയാസ്. കുടുബാംഗങ്ങളുമായി നേരിട്ട് സംസാരിച്ചുവെന്നും മുഖ്യമന്ത്രി തന്നെ മുൻകൈ എടുത്ത് കാര്യങ്ങൾ ഏകോപിപ്പിക്കുന്നുണ്ട് എന്നും മന്ത്രി പറഞ്ഞു.കർണാടക സർക്കാരിൻ്റെ ഇടപെടലിനെകുറിച്ച് പറയേണ്ട സമയമല്ല ഇത്, അപകടത്തിൽപ്പെട്ടയാളെ എത്രയും വേഗം കണ്ടെത്താനാണ് ശ്രമിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.

also read: നീറ്റ് യുജി പരീക്ഷയുടെ മാർക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

അതേസമയം അർജുനെ രക്ഷപ്പെടുത്താൻ പുതിയ നീക്കാം നടത്തിയിരിക്കുകയാണ് ദൗത്യസംഘം. അർജുന്റെ ലോറി കണ്ടെടുത്താൽ ഹ്യൂമന്‍ ചെയിന്‍’ രക്ഷാപ്രവര്‍ത്തനം നടത്താനാണ് തീരുമാനം. ട്യൂബ് രൂപത്തില്‍ മണ്ണ് തുരന്നതിന് ശേഷം ഒരാൾക്ക് മാത്രം കടന്നുചെല്ലാൻ കഴിയുന്ന രൂപത്തിൽ തുരങ്കം ഉണ്ടാക്കി രക്ഷാപ്രവർത്തനം നടത്താനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്.

മന്ത്രി എ.കെ. ശശീന്ദ്രൻ കണ്ണാടിക്കലിലെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു. അർജുനെ രക്ഷിക്കാൻ ആവശ്യമായ എല്ലാ സഹായവും സർക്കാർ ചെയ്യുന്നതായും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഒരു ഡിവൈഎസ്‌പി ഉൾപ്പെടുന്ന മൂന്ന് പൊലീസ് ഉദ്യോഗസ്ഥർ അപകടസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നതായും മന്ത്രി അറിയിച്ചു.

also read: മൈക്രോസോഫ്റ്റ് പ്രതിസന്ധി; സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾക്ക് രക്ഷയായി ഉബുണ്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News