മൊബൈല്‍ ബാങ്കിങ് ആപ്പ്; പുതിയ പതിപ്പിനായി സുരക്ഷാ ഫീച്ചര്‍ അവതരിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്

മൊബൈല്‍ ബാങ്കിങ് ആപ്പിനായി മൊബൈല്‍ നമ്പര്‍ വെരിഫിക്കേഷന്‍ ഫീച്ചര്‍ അവതരിപ്പിച്ച് എച്ച്ഡിഎഫ്‌സി ബാങ്ക്. ഇടപാടുകാരെ ഇ-മെയില്‍ മുഖേനയാണ് ഇക്കാര്യം ബാങ്ക് അറിയിച്ചത്. പുതിയ സുരക്ഷാ ഫീച്ചര്‍ പ്രയോജനപ്പെടുത്തി അപ്ഡേറ്റ് ചെയ്യുന്നവര്‍ക്ക് മാത്രമായിരിക്കും ഇനി മൊബൈല്‍ ബാങ്കിങ് ആപ്പ് ഉപയോഗിക്കാന്‍ സാധിക്കുക എന്ന് എച്ച്ഡിഎഫ്സി ബാങ്ക് അറിയിച്ചു.

ബാങ്ക് അക്കൗണ്ട് നമ്പറുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈല്‍ നമ്പറുള്ള ഫോണില്‍ മാത്രമേ മൊബൈല്‍ ബാങ്കിങ് ആപ്പ് പ്രവര്‍ത്തിക്കുകയുള്ളൂ. അതിനാല്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന ഫോണ്‍ നമ്പറുള്ള ഫോണ്‍ ആണ് ഉപയോഗിക്കുന്നത് എന്ന് ഉപഭോക്താവ് ഉറപ്പാക്കണമെന്നും എച്ച്ഡിഎഫ്സി ബാങ്ക് അറിയിച്ചു.

Also Read: ‘ചാക്കുകള്‍ നിറയെ തലയോട്ടികളും മനുഷ്യ അസ്ഥികളും’, ബെംഗളുരുവിൽ മന്ത്രവാദി പൊലീസ് പിടിയിൽ

മൊബൈല്‍ നമ്പര്‍ വെരിഫിക്കേഷന് എസ്എംഎസ് സബ്സ്‌ക്രിപ്ഷനും ആക്ടീവ് ആക്കണം. ആപ്പ് അപ്ഡേറ്റ് ചെയ്ത് കഴിഞ്ഞാല്‍ വണ്‍ ടൈം ഓതന്റിക്കേഷന് ഡെബിറ്റ് കാര്‍ഡ് വിശദാംശങ്ങളും നെറ്റ് ബാങ്കിങ് പാസ് വേര്‍ഡും നല്‍കണം. എളുപ്പം ലോഗിന്‍ ചെയ്ത് വേഗത്തില്‍ പണം കൈമാറാന്‍ സാധിക്കുന്ന സംവിധാനമാണ് ആപ്പില്‍ ഒരുക്കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News