‘എനിക്കൊന്നും ഓര്‍മയില്ല’ ;പൂനെ പോര്‍ഷേ അപകടത്തില്‍ 17കാരന്റെ മൊഴി ഇങ്ങനെ

24 വയസുള്ള രണ്ട് യുവ എന്‍ജിനീയര്‍മാരുടെ മരണത്തിനിടയാക്കിയ പൂനെ പോര്‍ഷേ കാര്‍ അപകടത്തില്‍ പ്രതിയായ 17കാരന്റെ മൊഴി രേഖപ്പെടുത്തി പൊലീസ്. താന്‍ മദ്യപിച്ചിരുന്നതിനാല്‍ നടന്നതൊന്നും ഓര്‍ക്കാന്‍ കഴിയുന്നില്ലെന്നാണ് പ്രതിയുടെ മൊഴി.

ALSO READ:  ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉഷ്ണതരംഗത്തിന് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

സിസിടിവി ദൃശ്യങ്ങളില്‍ ഇയാള്‍ മദ്യപിച്ചതായി വ്യക്തമായിരുന്നു. മാത്രമല്ല 48000 രൂപയാണ് പബ്ബിലില്‍ ചിലവഴിച്ചതും. ചില ഡോക്ടര്‍മാരുടെ ഇടപെടലില്‍ പ്രതിയുടെ യഥാര്‍ത്ഥ രക്തസാമ്പിളുകള്‍ മാറ്റിയിരുന്നു. ഇത് കണ്ടെത്താനുള്ള ശ്രമങ്ങളും പൊലീസ് നടത്തുകയാണ്.

ALSO READ:  മദ്യപിച്ചിട്ടില്ല; രവീണ ടണ്ഠന് എതിരെയുള്ള പരാതി വ്യാജമെന്ന് മുംബൈ പൊലീസ്

അപകടവുമായി ബന്ധപ്പെട്ട് നിരവധി എഫ്‌ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതിയെ രക്ഷിക്കാന്‍ രക്ഷകര്‍ത്താക്കള്‍ നടത്തിയ ശ്രമങ്ങളെ തുടര്‍ന്നാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News