‘സുധാകരന്‍ പാളി പൊളിഞ്ഞ മരണക്കിണറിലെ മോട്ടോര്‍ സൈക്കിളുകാരന്‍; ജന്മത്തില്‍ കോണ്‍ഗ്രസിനെ രക്ഷിക്കാനാവില്ല’: എ.കെ ബാലന്‍

കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനെതിരെ സിപിഐഎം കേന്ദ്രകമ്മിറ്റിയംഗം എ. കെ ബാലന്‍. സുധാകരന്‍ പാളി പൊളിഞ്ഞ മരണക്കിണറിലെ മോട്ടോര്‍ സൈക്കിളുകാരനെന്ന് എ.കെ ബാലന്‍ പരിഹസിച്ചു. സുധാകരന്‍ വിചാരിച്ചാല്‍ ജന്മത്തില്‍ കോണ്‍ഗ്രസിനെ രക്ഷപ്പെടുത്താനാവില്ലെന്നും എ.കെ ബാലന്‍ പറഞ്ഞു.

Also Read- ‘എസ്എഫ്‌ഐ പ്രൊട്ടക്ടര്‍; പ്രസ്ഥാനത്തെ ദുര്‍ബലപ്പെടുത്താനുള്ള ഏത് ശ്രമവും ചെറുക്കും’ മന്ത്രി മുഹമ്മദ് റിയാസ്

പ്രിയ സുഹൃത്ത് സുധാകരനെ തനിക്ക് നല്ലതുപോലെ അറിയാം. കോളേജില്‍ തങ്ങള്‍ അഞ്ച് കൊല്ലം ഒരുമിച്ച് പഠിച്ചു. അതില്‍ രണ്ട് കൊല്ലം പിണങ്ങിയും മൂന്ന് കൊല്ലം ഇണങ്ങിയും പ്രവര്‍ത്തിച്ചു. കെഎസ്‌യുവിനെ തകര്‍ത്ത് തന്നെ കോളേജ് യൂണിയന്‍ ചെയര്‍മാനാക്കാന്‍ പരോക്ഷമായി സഹായിച്ച ആളാണ് കെ. സുധാകരന്‍. സുധാകരന് ഈ ജന്മത്തില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ കഴിയില്ലെന്നും എ.കെ ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Also read- പ്രിയ വര്‍ഗീസിന്റെ അസോസിയേറ്റീവ് പ്രൊഫസര്‍ നിയമന ശുപാര്‍ശ അംഗീകരിച്ച് ഹൈക്കോടതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News