‘മലയാള സിനിമയെ ഇന്ന് കാണുന്ന രീതിയിലേക്ക് മാറ്റിയത് അദ്ദേഹമാണ്’: വിജയരാഘവൻ

ക്യാരക്റ്റർ റോളുകളിലൂടെ മലയാളികളുടെ ജനപ്രിയ നടനായി മാറിയ വ്യക്തിയാണ് വിജയരാഘവൻ. തന്റെ ഇരുപത്തിരണ്ടാം വയസിൽ സിനിമയിൽ അരങ്ങേറ്റം കുറിച്ച നടനാണ് വിജയരാഘവൻ. നാടക രംഗത്ത് ഏറെ സജ്ജീവമായിരുന്ന ഒരാൾ കൂടിയായിരുന്നു. അടുത്തിടെ പി എൻ മേനോനെ കുറിച്ച് വിജയരാഘവൻ പറഞ്ഞ വാക്കുകൾ ഏറെ വൈറലാവുകയാണ്. മലയാള സിനിമയെ ഇന്ന് കാണുന്ന രീതിയിലേക്ക് മാറ്റിയത് പി.എന്‍. മേനോനാണെന്നാണ് വിജയരാഘവൻ പറഞ്ഞത്.

Also read:‘ഷൂട്ടിങ് സെറ്റ് കണ്ട് ഞെട്ടി, ഉടനെ വേഷം ചോദിച്ചു’; കൽക്കിയിൽ അഭിനയിക്കുമെന്ന് അവസാന നിമിഷം വരെ കരുതിയില്ലെന്നും ഡിക്യു

ആദ്യമായി ലൊക്കേഷനില്‍ ചിത്രീകരിച്ച മലയാള സിനിമ പി.എന്‍. മേനോന്‍ സംവിധാനം ചെയ്ത ഓളവും തീരവും ആണെന്നും അതുവരെ സിനിമകളെല്ലാം ഷൂട്ട് ചെയ്തത് സ്റ്റുഡിയോകളിലായിരുന്നെന്നും വിജയരാഘവന്‍ പറയുന്നു.180 ഡിഗ്രിയില്‍ മാത്രമേ ക്യാമറ ചലിപ്പിക്കാറുള്ളുവെന്നും ഇമേജിനറി ലൈനിന്റെ അപ്പുറത്തേക്ക് പോയാല്‍ കുഴപ്പമാണെന്നാണ് അന്ന് വിചാരിച്ചിരുന്നതെന്നും ആ ചിന്തയെല്ലാം മാറ്റിയത് പി.എന്‍ മേനോനാണെന്നും വിജയരാഘവന്‍ കൂട്ടിച്ചേർത്തു.

Also read:‘ഫഹദ് ഫാസിൽ ആദ്യമായി എന്റെയടുത്തേക്ക് വന്നത് അസിസ്റ്റന്റ് ഡയറക്ടറാകാനായിരു’: ലാൽ ജോസ്

സിനിമക്ക് സിനിമയുടെ ലാംഗ്വേജ് ഉണ്ടാക്കിയത് അദ്ദേഹമാണെന്നും ജോണ്‍ എബ്രഹാം, അടൂര്‍ ഗോപാലകൃഷ്ണന്‍, ഭരതന്‍, പത്മരാജന്‍, കെ.ജി. ജോര്‍ജ് തുടങ്ങിയ പ്രതിഭകളുടെ ഒഴുക്ക് തുടങ്ങുന്നത് എഴുപതുകളിലാണെന്നും വിജയരാഘവൻ കൂട്ടിച്ചേര്‍ത്തു. ഒരു പ്രമുഖ മാധ്യമതിന് നൽകിയ അഭിമുഖത്തിലാണ് നടന്റെ ഈ വെളിപ്പെടുത്തൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News