ഇൻസ്റ്റയിലെ കാമുകി മാതാപിതാക്കളുടെ അനുവാദത്തോടെ വിവാഹത്തിന് സമ്മതിച്ചു, പറഞ്ഞുറപ്പിച്ച ദിവസം ബന്ധുക്കളുമായി ദുബായിൽ നിന്നെത്തിയ വരൻ പക്ഷേ കണ്ടത്?

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയുമായി പ്രണയത്തിലായി. തുടർന്ന് വീട്ടുകാരെ കാണിച്ച് വിവാഹത്തിന് സമ്മതിച്ച കാമുകി വിവാഹം പറഞ്ഞുറപ്പിച്ച ദിവസം ബന്ധുക്കളെയും കൂട്ടി വരനായെത്തിയ യുവാവിനോട് കാണിച്ചത് കൊടും വഞ്ചന. പഞ്ചാബിലെ ജില്ലയിലെ മാണ്ഡിയാലി സ്വദേശിയായ ദീപകിനാണ് കാമുകിയിൽ നിന്നും ദുരനുഭവം ഉണ്ടായത്.

ജോലിയുമായി ബന്ധപ്പെട്ട് ദുബായിലാണ് ദീപകിൻ്റെ താമസം. 29 കാരനായ ദീപക് കഴിഞ്ഞ 3 വർഷത്തിലേറെയായി മോഗ സ്വദേശിയായ മൻപ്രീത് കൌറുമായി ഇൻസ്റ്റഗ്രാമിലൂടെ പ്രണയത്തിലായിരുന്നു. തുടർന്ന് ഫോണിലൂടെ തന്നെ ഇരുവരുടെയും മാതാപിതാക്കൾ തമ്മിൽ പരസ്പരം പരിചയപ്പെടുകയും മക്കളുടെ വിവാഹക്കാര്യത്തിൽ ഒരു തീരുമാനം എടുക്കുകയും ചെയ്തു.

ALSO READ: ദില്ലിയില്‍ 40 സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി; വ്യാപക പരിശോധന

അങ്ങനെ ഡിസംബർ 6 ന് ഇരുവരുടെയും വിവാഹം നിശ്ചയിച്ചു. വിവാഹത്തിന് കുറഞ്ഞത് 150 അതിഥികളുമായെങ്കിലും എത്തണമെന്നായിരുന്നു മൻപ്രീതും കുടുംബവും ദീപകിനോട് ആവശ്യപ്പെട്ടത്. സമ്മതം മൂളിയ ദീപക് അതിഥികളുമായി ദുബായിൽ നിന്നും വിവാഹത്തിന് എത്തിയപ്പോൾ. ഉണ്ടായത് അമ്പരപ്പിക്കുന്ന അനുഭവം. നേരത്തെ പറഞ്ഞ സ്ഥലത്ത് വധുവും കുടുംബവും ഉണ്ടായിരുന്നില്ല, എന്നു മാത്രമല്ല വിവാഹച്ചടങ്ങുകൾക്കായി ഒരുക്കിയെന്ന് പറഞ്ഞ മണ്ഡപം പോലും ഇല്ലാത്തതായിരുന്നു.

ഉച്ചയോടെ മോഗയിൽ എത്തിയ വരൻ ദീപക് മൻപ്രീതിനെ പലതവണ വിളിച്ചു. വേദിയിലേക്ക് നയിക്കാൻ ബന്ധുക്കൾ വരുമെന്നായിരുന്നു ആദ്യം കിട്ടിയ മറുപടി. കുറേ കഴിഞ്ഞിട്ടും ആരെയും കാണാതായതിനെ തുടർന്ന് ദീപക് വീണ്ടും മൻപ്രീതിനെ വിളിച്ചപ്പോഴാണ് അമളി മനസിലായത്. ഫോൺ സ്വിച്ച് ഓഫ് ചെയ്ത് വധുവും കുടുംബവും മുങ്ങി. സംഭവം ഉൾക്കൊള്ളാനാകാതെ അഞ്ച് മണിക്കൂറോളം സ്ഥലത്ത് കാത്തുനിന്ന ദീപകും കുടുംബവും ഒടുവിൽ മൻപ്രീത് കൌറിനും കുടുംബത്തിനുമെതിരെ പൊലീസിനെ സമീപിച്ചെന്നാണ് റിപ്പോർട്ടുകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News