ഞാന്‍ ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും ബോറനായ മനുഷ്യനാണ് അയാൾ: ദുല്‍ഖര്‍ സല്‍മാന്‍

dulquer salmaan

ദുല്‍ഖര്‍ സല്‍മാന്റെ ചിത്രമായ ലക്കി ഭാസ്‌കർ ഇപ്പോൾ വിജയകരമായി തിയേറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുകയാണ്. തെലുങ്കിൽ മഹാനടി, സീതാരാമം എന്നീ സിനിമകളിുടെ വൻ വിജയത്തിനുശേഷം ദുല്‍ഖര്റിന്റെ ഹാട്രിക് ഹിറ്റാകുകയാണ് ലക്കി ഭാസ്‌കര്‍. കിങ് ഓഫ് കൊത്ത കഴിഞ്ഞ് ഒരു വർഷത്തെ ഇടവേളക്കു ശേഷമാണ് ഒരു ഡിക്യൂ ചിത്രം റിലീസിനെത്തുന്നത്.

ലക്കി ഭാസ്‌കര്റിന്റെ സംവിധായകൻ വെങ്കി അട്‌ലൂരിയാണ്. വെങ്കിയെ പറ്റി സംസാരിക്കുകയാണ് ഇപ്പോൾ ദുൽഖർ സൽമാൻ. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തില്‍ ഞാൻ കണ്ട ഏറ്റവും ബോറിങ്ങായ മനുഷ്യനാണ് വെങ്കിയെന്നാണ് ദുൽഖർ പറഞ്ഞത്.

Also Read: അത്ഭുത ദ്വീപിന്റെ രണ്ടാം ഭാഗം 2025ൽ അതിനുമുമ്പൊരു ആക്ഷന്‍ പടം: വിനയന്‍

‘ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും ബോറിങ്ങായ ഒരു മനുഷ്യനാണ് വെങ്കി അട്‌ലൂരി. ലക്കി ഭാസ്‌കര്‍ സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സമയത്ത് ഷൂട്ട് ചെയ്തു ചെയ്ത് ആകെ ക്ഷീണിക്കും. അപ്പോള്‍ ഞാന്‍ ചെന്ന് വെങ്കിയോട് നമുക്ക് ഒരു ദിവസം ഓഫ് എടുത്താലോ എന്ന് ചോദിക്കും.

ആ സമയത്ത് വെങ്കി അതിന് ഓക്കെ പറയും. എന്നിട്ട് ‘ഞാന്‍ സ്‌ക്രിപ്റ്റ് ഡിസ്‌ക്കസ് ചെയ്യാന്‍ വരാം’ എന്ന് പറയും. ആ ഓഫ് ഡേയില്‍ അദ്ദേഹം സ്‌ക്രിപ്റ്റ് ഡിസ്‌ക്കസ് ചെയ്യാനായി എന്റെ ഹോട്ടല്‍ റൂമിലേക്ക് വരും. ആ സമയത്ത് ഞാന്‍ പലപ്പോഴും ചോദിക്കാറുണ്ട് സിനിമ അല്ലാതെയുള്ള ഒരു ജീവിതം നിങ്ങള്‍ക്കുണ്ടോയെന്ന്.

അതേസമയം വെങ്കി എന്റെ കൂടെ ഫോട്ടോ എടുക്കാനായി സെറ്റിലേക്ക് ഭംഗിയുള്ള കുറേ പെണ്‍കുട്ടികളുമായി വരാറുണ്ട്. ചോദിച്ചാല്‍ കസിന്‍സാണെന്ന് പറയും. ഇവരെല്ലാം നിങ്ങളുടെ കസിന്‍സാണോയെന്ന് ഞാന്‍ ചോദിക്കും. കുറച്ച് കഴിഞ്ഞാല്‍ അടുത്ത ബാച്ച് ആളുകളുമായി വരും. ചോദിച്ചാല്‍ അതും കസിന്‍സാണെന്ന് പറയും’

ഒരു ചിരിയോടെ ദുൽഖർ സൽമാൻ തന്റെ കൂട്ടുകാരനെ പറ്റി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News