ഹരിയാനയിലേറ്റ കനത്ത പ്രഹരത്തിനു ശേഷവും പാഠം ഉൾകൊള്ളാതെ കോൺഗ്രസ്സ് .ജാർഖണ്ഡിൽ സീറ്റ് വിഭജന ചർച്ച ഇത് വരെയും പൂർത്തിയാക്കിയില്ല.കോൺഗ്രസ് കൂടുതൽ സീറ്റ് ആവശ്യപ്പെട്ടത് വിമർശനത്തിനിടയാക്കി.
തങ്ങളുടെ കഴിവിനെക്കാൾ കൂടുതൽ സീറ്റുകൾ കോൺഗ്രസ് ആവശ്യപ്പെടുന്നു എന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി കുറ്റപ്പെടുത്തി
ഹരിയാനയിലെയും ജമ്മു കശ്‌മീരിലെയും മോശം പ്രകടനത്തിൽനിന്ന് പാഠം പഠിക്കാത്ത കോൺഗ്രസ് ജാർഖണ്ഡിലും സീറ്റ് വിലപേശൽ തുടരുകയാണ്.
70 സീറ്റിൽ ജെഎംഎമ്മും കോൺഗ്രസും മത്സരിക്കാനാണ് ധാരണ. എന്നാൽ കൂടുതൽ സീറ്റ് വേണമെന്നാണ് കോൺഗ്രസിൻ്റെ പിടിവാശി. ഇതോടെ ഇന്ത്യ സംഖ്യത്തിൻ്റെ സീറ്റ് വിഭജനം പാതി വഴിയിലാണ്.തങ്ങളുടെ കഴിവിനെക്കാൾ കൂടുതൽ സീറ്റുകൾ കോൺഗ്രസ് ആവശ്യപ്പെടുന്നുവെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി കുറ്റപ്പെടുത്തി
കഴിഞ്ഞ തവണ 43 സീറ്റിൽ മത്സരിച്ച ജെഎംഎം 30 സീറ്റിൽ വിജയിച്ചിരുന്നു.31 സീറ്റിൽ മത്സരിച്ച കോൺഗ്രസിന് 16 സീറ്റിൽ മാത്രമാണ് ജയിക്കാനായത്.ഏകപക്ഷീയമായ തീരുമാനം അംഗീകരിക്കാനാകില്ലെന്ന് ആർജെഡി യും പ്രതികരിച്ചു. മഹാരാഷ്ട്രയിലും ഇന്ത്യാസഖ്യത്തിന്റെ സീറ്റ് വിഭജന ചർച്ചകൾ അന്തിമഘട്ടത്തിലാണ്.മുംബൈയിലും കിഴക്കന്‍ വിദര്‍ഭ മേഖലകളിലും ശിവസേന ഉദ്ധവ് താക്കറെ വിഭാഗം കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടത് ഭിന്നതക്ക് ഇടയാക്കിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here