ഫാമിലി ഫോട്ടോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു; ശേഷം ലിവ്-ഇന്‍ പങ്കാളിയായ യുവാവിനെ യുവതി കുത്തിക്കൊന്നു

ഫാമിലി ഫോട്ടോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ശേഷം ലിവ്-ഇന്‍ പങ്കാളിയായ യുവാവിനെ യുവതി കുത്തിക്കൊന്നു. കൊല്‍ക്കത്തയില്‍ ബുധനാഴ്ചയാണ് ദാരുണ സംഭവം. പ്രതിയായ ശന്‍ഹതി പോള്‍ പങ്കാളിയായ സാര്‍ധക് ദാസിനെയാണ് കൊലപ്പെടുത്തിയത്. ഏകദേശം 30 വയസ് പ്രായമുള്ള ഇരുവരുംതമ്മില്‍ കുറച്ചുകാലമായി ചില പ്രശ്നങ്ങളുണ്ടായിരുന്നു എന്നാണ് വിവരം.

ഫോട്ടോഗ്രാഫറായ സാര്‍ധകും പ്രൊഫഷണല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായ ശന്‍ഹതിയും ലിവ്-ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്നു. കൊലയിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമല്ല. യുവതിയ്ക്കെതിരെ കൊലപാതകം അടക്കമുള്ള വകുപ്പുകളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. കൊലപാതകവിവരം യുവതി തന്നെയാണ് പൊലീസിനെ അറിയിച്ചത്.

Also Read :ബിഹാറിൽ പിറന്നാള്‍ ആഘോഷം പകര്‍ത്താന്‍ വിളിച്ച വിഡിയോഗ്രാഫറെ വെടിവച്ചുകൊന്നു

കൊലപാതകത്തിന് മണിക്കൂറുകള്‍ക്കു മുമ്പ് യുവതിയ്ക്കും മകനും ഒപ്പമുള്ള ചിത്രം ‘ഫാമിലി’ എന്ന അടിക്കുറിപ്പോടെ സാര്‍ധക് സമൂഹികമാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. സമൂഹികമാധ്യമ അക്കൗണ്ടിലെ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ‘എന്‍ഗേജ്ഡ്’ എന്നാക്കി മാറ്റുകയും ചെയ്തിരുന്നു.

മൂര്‍ച്ചയുള്ള കത്തി ഉപയോഗിച്ച് യുവാവിനെ പലതവണ കുത്തിയെന്നും ചോദ്യംചെയ്യലില്‍ യുവതി കുറ്റം സമ്മതിച്ചതായും പോലീസ് അറിയിച്ചു.
വിവാഹമോചിതയായ യുവതിയ്ക്ക് പ്രായപൂര്‍ത്തിയാകാത്ത മകനുമുണ്ട്. മൂന്നുപേരും ഒരുമിച്ചായിരുന്നു താമസം. സാര്‍ധകിന്റെ ശരീരത്തില്‍ നിരവധി മുറിപ്പാടുകളുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News