‘സംഘാടന മികവുകൊണ്ടും മത്സരിക്കുന്ന കായിക താരങ്ങളുടെ എണ്ണം കൊണ്ടും സംസ്ഥാന സ്കൂൾ കായികമേള ചരിത്ര വിജയം ആകുകയാണ്’: മന്ത്രി വി ശിവന്‍കുട്ടി

SIVANKUTTY
സംഘാടനമികവു കൊണ്ടും മത്സരിക്കുന്ന കായിക താരങ്ങളുടെ എണ്ണം കൊണ്ടും സംസ്ഥാന സ്കൂൾ കായികമേള  ചരിത്ര വിജയം ആകുകയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഭിന്നശേഷി കുട്ടികള്‍ ഉള്‍പ്പെടെ കാല്‍ ലക്ഷത്തോളം പേര്‍ മാറ്റുരച്ച കായികമേള ദേശീയ, അന്തർദേശീയ തലത്തിൽ കായിക രംഗത്ത് ഒരു പുത്തൻ മാറ്റത്തിന്റെ തുടക്കമാണെന്നും മന്ത്രി പറഞ്ഞു.
തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കായികതാരങ്ങള്‍ക്ക് നിലവില്‍ സാമ്പത്തിക ആനുകൂല്യം പ്രഖ്യാപിക്കാനാവില്ല.പക്ഷേ അത് സര്‍ക്കാരിന്‍റെ പരിഗണനയിലാണ്.കായിക മേളയുടെ സമാപന സമ്മേളനം 11 ന് വൈകീട്ട് 4 മണിക്ക് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. വിദ്യാര്‍ഥികള്‍ സംഘടിപ്പിക്കുന്ന കലാപരിപാടികളും അത് ലറ്റിക്സ് പരേഡും സമാപന സമ്മേളനത്തില്‍ ദൃശ്യവിരുന്നാകുമെന്നും മന്ത്രി ശിവന്‍കുട്ടി കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ENGLISH NEWS SUMMARY: Minister V Sivankutty said that the state school sports fair is becoming a historic success due to the organization and the number of competing athletes.The minister said that the sports festival, which was attended by around a quarter lakh people, including differently-abled children, is the beginning of a new change in the field of sports at the national and international level.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News