പരിമിതമായ ജീവിത സാഹചര്യങ്ങളിലും വയനാടിനെ കൈവിടാത്ത ഒരു കുഞ്ഞു മിടുക്കനെക്കുറിച്ച് ചര്‍ച്ച ചെയ്യുകയാണ് സോഷ്യല്‍മീഡിയ. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ച ഈ കുഞ്ഞ് നന്മ സംസ്ഥാനം കണ്ട എക്കാലത്തെയും വലിയ ഈ ദുരന്തവും നമ്മള്‍ അതിജീവിക്കുമെന്ന പ്രതീക്ഷ കാക്കുന്നതാണ്. ചുഴലി ഈസ്റ്റ് എഎല്‍പി സ്‌കൂളിലെ നീരവ് കൃഷ്ണയും ചേട്ടന്‍ നിശാല്‍ കൃഷ്ണയുമാണ് കഥയിലെ താരങ്ങള്‍. സ്‌കൂളിലെ സര്‍ഗാത്മക ഡയറിയില്‍ നീരജ് എഴുതിയ ഒരു കുറിപ്പിങ്ങനെയാണ്. ‘രാവിലെ ഞാന്‍ അച്ഛനോട് വയനാട്ടിലെ ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കുന്നതിനെക്കുറിച്ച് അന്വേഷിച്ചു.
ALSO READ: വയനാടിന് ഒരു കൈത്താങ്ങ്… സിഎംഡിആർഎഫിലേക്ക് രണ്ട് സ്വർണ്ണവളകൾ നൽകി യുകെജി വിദ്യാർഥി
എനിക്കും അവരെ സഹായിക്കണമെന്നു പറഞ്ഞു. എന്താണ് ചെയ്യുക? അച്ഛന് പണിയില്ല.. അച്ഛനോട് ചോദിക്കാന്‍ പറ്റില്ല.! പക്ഷേ, അപ്പോഴാണ് എനിക്ക് ഷെല്‍ഫിലുള്ള എന്റെ സ്വര്‍ണ മോതിരത്തിന്റെ ഓര്‍മ വന്നത്. ഞാന്‍ അച്ഛനോടും അമ്മയോടും കാര്യം പറഞ്ഞു. അവര്‍ക്കും പൂര്‍ണ സമ്മതം. എനിക്ക് സന്തോഷമായി. ഏട്ടനും അമ്മയും പിന്നെ എന്റെ കൂടെ കൂടി. ഞങ്ങള്‍ ഡിവൈഎഫ്‌ഐയുടെ പ്രവര്‍ത്തകര്‍ക്ക് മോതിരം നല്‍കി. എന്റെയും ഏട്ടന്റെയും 3 മോതിരവും അമ്മയുടെ ഒന്നും. ഞങ്ങള്‍ക്ക് വളരെ സന്തോഷമായി’ – നീരവ് കത്ത് ചുരുക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here