താൻ മലയാള സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന രണ്ട് പ്രബല സംഘടനകളുടെ പോരാട്ടത്തിൻ്റെ ഇരയാണെന്ന് നടൻ സിദ്ദിഖ്. സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിട്ടുള്ള മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് സിദ്ദിഖിൻ്റെ ആരോപണം. ബലാൽസംഗ കേസിൽ തന്നെ പ്രതിയാക്കിയിരിക്കുന്നത് ശരിയായ അന്വേഷണം നടത്താതെയാണെന്നും സിദ്ദിഖ് പറയുന്നു. സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗിയുടെ ജൂനിയറായ രഞ്ജീത റോത്തഗിയാണ് സിദ്ദിഖിനായി സുപ്രീംകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ ഫയൽചെയ്തിരിക്കുന്നത്. അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റും (AMMA), വുമണ്‍ ഇന്‍ സിനിമ കളക്ടീവും (WCC) തമ്മില്‍ നടക്കുന്ന തര്‍ക്കത്തിൻ്റെ ഇരയാണ് താന്‍ എന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയിലുള്ള സിദ്ദിഖിൻ്റെ ആരോപണം.
കൂടാതെ, കേസ് അന്വേഷിക്കുന്ന പൊലീസിനെതിരെയും സിദ്ദിഖ് ജാമ്യാപേക്ഷയിൽ പരാമർശിക്കുന്നുണ്ട്. ശരിയായ രീതിയിൽ അന്വേഷണം നടത്തിയല്ല, പൊലീസ് തന്നെ ഈ കേസിൽ പ്രതിയാക്കിയിരിക്കുന്നതെന്നും പരാതി നൽകിയതിനും കേസ് എടുക്കുന്നതിനുമിടയിൽ എട്ട് വർഷത്തെ കാലതാമസം ഉണ്ടായിട്ടുണ്ടെന്നും സിദ്ദിഖ് ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കൂടാതെ, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പരസ്പരവിരുദ്ധമായ ആരോപണങ്ങള്‍ ആണ് പരാതിക്കാരി ഉന്നയിക്കുന്നതെന്നും സിദ്ദിഖ് മുൻകൂർ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേസിൽ സിദ്ദിഖിന് വേണ്ടി മുന്‍ കൂര്‍ ജാമ്യാപേക്ഷയില്‍ ഹാജരാകുന്ന സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗി സിനിമാ സംഘടനകള്‍ക്കിടയിലെ ഈ പോരാട്ടവും ഭിന്നതയും സുപ്രീം കോടതിയില്‍ വിശദീകരിക്കുമെന്നാണ് സൂചന.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here