തൃശൂരില്‍ തലയില്ലാത്ത മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍; സംഭവത്തില്‍ ദുരൂഹത

crime

തൃശൂരില്‍ തലയില്ലാത്ത മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി. തൃശൂര്‍ മണലിപ്പുഴയിലാണ് ഞായറാഴ്ച ഉച്ചയോടെ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

സമീപവാസികളായ വഞ്ചിക്കാരാണ് ചാക്ക് ആദ്യം കാണുന്നത്. വഞ്ചിക്കാക്ക് സംശയം തോന്നിയതോടെ പുതുക്കാട് പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്.

Also Read : മദ്യപിച്ച് അമിത വേഗതയില്‍ കാറോടിച്ചു; നടന്‍ ബൈജുവിനെതിരെ കേസ്

ചാക്കില്‍ നിന്ന് മൊബൈല്‍ ഫോണും കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം പുരുഷന്റേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ. മൃതദേഹത്തിന് അഞ്ചുദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.

അടുത്തിടെ പ്രദേശത്ത് നിന്ന് കാണാതായവരുടെ വിവരങ്ങള്‍ പൊലീസ് അന്വേഷിച്ച് തുടങ്ങിയതായാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല, അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News