കുടവയർ ഒരു പ്രശ്നമാണോ? എങ്കിൽ ഇക്കാര്യങ്ങൾ ഒന്ന് ശ്രദ്ധിക്കൂ…

BELLY FAT

കുടവയർ..! ഇന്ന് പലരും അഭിമുഖീകരിക്കുന്ന ഒരു  അവസ്ഥയാണിത്.  നമ്മുടെ ജീവിത ശൈലിയിൽ ഉണ്ടായിരിക്കുന്ന മാറ്റങ്ങൾ വരെ ഇതിന് കാരണമാകാറുണ്ട്. കുടവയർ കുറയ്ക്കാൻ വഴി തേടുന്നവർ ആദ്യം വ്യായാമ രീതിയാകും തിരഞ്ഞെടുക്കുക. ആദ്യ ആവേശത്തിൽ വ്യായാമം ചെയ്ത് പിന്നീട് മടികാരണം ഇത് നിർത്തുന്ന നിരവധി പേരുണ്ട്. മറ്റുചിലർ ടീവിയിലും മറ്റും പരസ്യങ്ങൾ കണ്ട് മരുന്നുകൾ വാങ്ങി കഴിക്കാറുമുണ്ട്. എന്നാൽ ഇതിന് സൈഡ് ഇഫക്ടുകൾ ഉള്ളതിനാൽ ആരോഗ്യത്തെ ഇത് കൂടുതൽ പ്രതികൂലമാക്കും.  നിങ്ങൾ കുടവയർ കുറയ്ക്കാൻ വഴി തേടി നടക്കുകയാണോ? ഒരാഴ്ചകൊണ്ട് കുടവയർ കുറയ്ക്കാൻ ഒന്ന് ശ്രമിച്ചാലോ? അങ്ങനെ എങ്കിൽ ഇനി പറയുന്ന ചില പൊടികൈകൾ ഒന്ന് ചെയ്തുനോക്കൂ…

ALSO READ: ഇനി ഇവിയിൽ ചീറിപ്പായാം: ബജാജ് ചേതക് ബ്ലൂ 3202 ഇന്ത്യയിൽ അവതരിപ്പിച്ചു

വ്യായാമം

കുടവയർ കുറയ്ക്കാനുള്ള ഏറ്റവും എളുപ്പ മാർഗ്ഗമാണിത്. കഴിവതും എല്ലാ ദിവസവും വ്യായാമം ചെയ്യാൻ ശ്രമിക്കണം.  രാവിലെയും വൈകുന്നേരവുമായി ഇത് ഷെഡ്യൂൾ ചെയ്യാം. വ്യായാമത്തിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരു വ്യായാമമുറയാണ് ഉദരവ്യായാമമായ ക്രഞ്ചസ്. കുടവയർ കുറയ്ക്കുന്നതിന് പുറമെ നടുവേദന മാറ്റാനും ഇത് ചെയ്യാം.

ഇഞ്ചി, നാരങ്ങ എന്നിവ കഴിക്കാം

വയറിന്റെ കനം ഇല്ലാതാക്കാൻ ഇഞ്ചി ഏറെ സഹായിക്കും. ഉദരപേശികളെ റിലാക്സ് ചെയ്യാനും ഇഞ്ചി സഹായിക്കും.നാരങ്ങായിൽ സിട്രിക് ആസിഡ് , വൈറ്റമിൻ സി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് വയറ്റിലെ ആസിഡ് ഉത്പാദനം വർധിപ്പിക്കുകയും അതുവഴി കൊഴുപ്പിന്റെ അളവ് കുറയ്ക്കുകയും ചെയ്യും.

ALSO READ: ബേസില്‍ ജോസഫ്- ജ്യോതിഷ് ശങ്കര്‍ ചിത്രം ‘പൊന്‍മാന്‍’, പുതിയ പോസ്റ്റര്‍ പുറത്ത്

ഗ്രീൻ ടീ ശീലമാക്കാം

വയറ്റിലെ അടക്കം കൊഴുപ്പിനെ ഇല്ലാതാക്കാൻ ഏറെ സഹായിക്കുന്ന ഒന്നാണ് ഗ്രീൻ ടീ. ഇതിൽ അടങ്ങിയിരിക്കുന്ന കറ്റേച്ചിനുകൾ എന്ന ആന്റി ഓക്സിഡന്റുകൾ കൊഴുപ്പിനെ പൂർണമായും ഇല്ലാതാക്കും. ശരീരത്തിൽ അടങ്ങിയിട്ടുള്ള കലോറിയുടെ അളവ് കുറയ്ക്കാനും ഗ്രീൻ ടീ സഹായിക്കും.

പഞ്ചസാരയുടെ അളവ് കുറയ്ക്കാം

കൂടുതൽ മധുര പലഹാരങ്ങളും പഞ്ചസാരയും കഴിക്കുന്നത് കുടവയറിന് കാരണമാകും. അധികം പഞ്ചസാര കഴിക്കുന്നത് വയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാകും. മധുരം ഏറെ ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ പഴങ്ങൾ കഴിക്കുന്നത് ശീലമാക്കാം.

ALSO READ: കരിക്കിന്‍വെള്ളം ഇഷ്ടമുള്ളവരാണോ നിങ്ങള്‍ ? സ്ഥിരമായി കുടിക്കുന്നവര്‍ ഇതുകൂടി ശ്രദ്ധിക്കുക !

ഉറക്കം ഏറെ പ്രധാനം

ഉറക്കം ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമാണ്. ഒരു ദിവസം ഏഴ് മണിക്കൂർ എങ്കിലും ഉറങ്ങണം. ഉറക്കം കുറയുന്നത് സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് കൂട്ടും. ഇത് കൊഴുപ്പ് അടിഞ്ഞു കൂടാനും കാരണമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News