അമിതവണ്ണം കുറയും വെറും ആഴ്ചകള്‍ക്കുള്ളില്‍; കറ്റാര്‍വാഴ ദാ ഇങ്ങനെ ഉപയോഗിച്ച് നോക്കു

സൗന്ദര്യ സംരക്ഷണത്തിന് മാത്രമല്ല, അമിതവണ്ണം കുറയ്ക്കാനും ബെസ്റ്റാണ് കറ്റാര്‍ വാഴ. പച്ചനിറത്തില്‍ കൊഴുപ്പുള്ള ദ്രാവകം അടങ്ങിയിരിക്കുന്ന ഇതിന്റെ ആരോഗ്യഗുണങ്ങള്‍ അനവധിയാണ്. കറ്റാര്‍വാഴ ജ്യൂസില്‍ ധാരാളം അമിനോ ആസിഡുകളും ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്.

ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും കോശങ്ങള്‍ക്കുണ്ടാകുന്ന നാശം തടയുവാനും കറ്റാര്‍വാഴയുടെ ജ്യൂസിന് കഴിയും. വൈറ്റമിനുകള്‍, മിനറലുകള്‍, കാര്‍ബോഹൈഡ്രേറ്റ്, അമിനോ ആസിഡ്, സാലിസിലിക് ആസിഡ് എന്നിങ്ങനെയുള്ള, ആരോഗ്യത്തിനു ഗുണകരമായ പല ഘടകങ്ങളും അടങ്ങിയിട്ടുള്ള ഒന്നാണ് കറ്റാര്‍ വാഴ.

Also Read : രക്തസമ്മര്‍ദ്ദത്തിനും അസിഡിറ്റിയ്ക്കുമായി നമ്മള്‍ കഴിക്കുന്ന മരുന്നുകളില്‍ പലതും ഗുണനിലവാരമില്ലാത്തത് ?- സെന്‍ട്രല്‍ ഡ്രഗ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷൻ്റെ കണ്ടെത്തല്‍ ശ്രദ്ധേയമാകുന്നു

തടി കുറയ്ക്കാനുള്ള നല്ലൊരു മരുന്നു കൂടിയാണ് ആലുവേരയുടെ ജ്യൂസ്. കറ്റാര്‍ വാഴയുടെ ജ്യൂസും ഏതെങ്കിലും ഫ്രൂട്ട് ജ്യൂസും കലര്‍ത്തി കുടിക്കാം. അല്ലെങ്കില്‍ കറ്റാര്‍ വാഴ ജ്യുസ് അത്ര തന്നെ വെള്ളത്തില്‍ കലര്‍ത്തി കുടിക്കുന്നതും ഗുണം ചെയ്യും.

കറ്റാര്‍ വാഴ ജ്യൂസും ചെറു നാരങ്ങാ ജ്യൂസും കലര്‍ത്തി കുടിക്കുന്നതും ഗുണകരമാണ്. അര ഗ്ലാസ് കറ്റാര്‍ വാഴ ജ്യൂസില്‍ ഒരു ടീസ്പൂണ്‍ തേന്‍ കലര്‍ത്തി കുടിക്കുന്നതും ഉത്തമമാണ്. കറ്റാര്‍ വാഴ ജെല്‍, പഴ വര്‍ഗങ്ങള്‍, കരിക്കിന്‍ വെള്ളം എന്നിവ കലര്‍ത്തി സൂപ്പ് ആക്കി കുടിച്ചാലും തടി കുറയും. കറ്റാര്‍ വാഴ ജ്യൂസ് അതേ പടി കുടിയിക്കുകയുമാകാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News