മുടികൊഴിച്ചിലാണോ പ്രശ്‌നം വിഷമിക്കേണ്ട, പരിഹാരം കറിവേപ്പിലയിലുണ്ട്

ഭക്ഷണത്തിന് മണവും രുചിയും നല്‍കാന്‍ ഉപയോഗിക്കുന്ന കറിവേപ്പില ആരും തന്നെ കഴിക്കാറില്ല. വളെരെയധികം ഗുണ മേന്‍മയേറിയ ഒറ്റ മൂലിയാണ് കറിവേപ്പില. കറിവേപ്പില അഴകിനും ആരോഗ്യത്തിനും നല്ലതാണ്.

കിഡ്‌നി പ്രശ്‌നങ്ങള്‍ , കണ്ണു രോഗങ്ങള്‍, അകാല നര , ദഹന സംബന്ധമായ അസുഖങ്ങള്‍ , മുടികൊഴിച്ചില്‍ , ബ്ലഡ് പ്രഷര്‍, അസിഡിറ്റി, തുടങ്ങി എല്ലാ രോഗങ്ങള്‍ക്കും പ്രതിവിധിയാണ് കറിവേപ്പില. പച്ചയ്ക്ക് ചവച്ചു തിന്നുകയോ അല്ലെങ്കില്‍ മോരില്‍ അരച്ചു കുടിയ്ക്കുകയോ ചെയ്യാം.

ജീവകം എ ധാരാളമുള്ള കറിവേപ്പില. ആരോഗ്യ ഗുണങ്ങള്‍ ഒരുപാട് ഉള്ളതിനാല്‍ തന്നെ നാട്ടുവൈദ്യങ്ങളിലും ഒറ്റമൂലികളിലും കറിവേപ്പില ഒരു മുഖ്യ സാന്നിധ്യമായിരുന്നു. നേത്രരോഗങ്ങള്‍, മുടികൊഴിച്ചില്‍, വയറു സംബന്ധിയായ രോഗങ്ങള്‍ എന്നിവയ്ക്കെല്ലാം കറിവേപ്പില ഉത്തമമാണ്.

കറിവേപ്പില കഴിക്കുന്നത് പ്രമേഹവും അതുമായി ബന്ധപ്പെട്ട സങ്കീര്‍ണതകളും നിയന്ത്രിക്കാന്‍ സഹായിക്കുന്നു. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാന്‍ കറിവേപ്പില വളരെ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

കറിവേപ്പിലയില്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ മന്ദഗതിയിലാക്കുന്നു. അങ്ങനെ നമ്മുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയുന്നു. അവ ഇന്‍സുലിന്‍ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കുകയും പ്രമേഹ രോഗികളെ സഹായിക്കുകയും ചെയ്യുന്നു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക്  ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News