ചില്ലറക്കാരനല്ല പാവയ്ക്ക; അറിയാതെപോകരുത് ഇതിന്റെ ഗുണങ്ങൾ

പാവയ്ക്കയോട് മുഖം തിരിക്കാറുള്ളവർ വളരെ കൂടുതലാണ്. കയ്പ്പ് ഉള്ള പച്ചക്കറിയായി പാവയ്ക്കയ്ക്ക് ഗുണങ്ങൾ ഏറെയാണ്. ഇരുമ്പ്, പൊട്ടാസിയം തുടങ്ങിയവ ധാരാളം പാവയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. ജീവകം ബി1, ബി2, ബി3 ജീവകം സി, മഗ്നീഷ്യം, ഫോളേറ്റ് സിങ്ക്, ഫോസ്ഫറസ്, മാംഗനീസ്, ഭക്ഷ്യനാരുകൾ, കാത്സ്യം എന്നിവയുടെയും കലവറയാണ് പാവയ്ക്ക.

Also read:വിറ്റാമിൻ കുറവുകൾ ചർമത്തിൽ വരൾച്ച, കരുവാളിപ്പ് എന്നിവയ്ക്ക് കാരണമാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ദിവസവും പാവയ്ക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ ആരോഗ്യകരമാണ്. ആന്‍റി മൈക്രോബിയൽ, ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങളുളള പാവയ്ക്ക രക്തം ശുദ്ധമാക്കാന്‍ സഹായിക്കും. ജീവകം സിയുടെ കലവറയാണ് പാവയ്ക്ക രോഗപ്രതിരോധ ശക്തി കൂറ്റൻ സഹായിക്കും.

പാവയ്ക്കയ്ക്ക് കൊഴുപ്പിനെ നിയന്ത്രിക്കാന്‍ കഴിയും. അതുപോലെതന്നെ പാവയ്ക്കയില്‍ കാലറി വളരെ കുറവാണ്. അതുകൊണ്ട്, പാവയ്ക്ക നിങ്ങളുടെ ഡയറ്റ് തെറ്റിക്കില്ല. സോറിയാസിസ് രോഗത്തിന് പാവയ്ക്ക കഴിക്കുന്നത് നല്ലതാണെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു. അർബുദ കോശങ്ങളുടെ വളർച്ച തടയാനും പാവയ്ക്കയ്ക്കു കഴിവുണ്ട്.

Also read:കണ്ണുകൾക്ക് താഴെയുള്ള കറുത്ത പാടുകൾ അകറ്റാം…; വിറ്റാമിൻ കെ അടങ്ങിയ ഭക്ഷണങ്ങൾക്ക് ഗുണങ്ങളേറെ

പ്രമേഹ രോഗികള്‍ പാവയ്ക്ക കഴിക്കുന്നത് വളരെ നല്ലതാണ്. പാവയ്ക്കയിൽ ഇൻസുലിൻ പോലുള്ള പോളിപെപ്റ്റൈ‍ഡ് പി എന്ന പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് ഇൻസുലിന്‍റെ പ്രവർത്തനത്തെ അനുകരിക്കുകയും പ്രമേഹരോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കാനും സഹായിക്കും. കൊളസ്ട്രോള്‍ രോഗികള്‍ പാവയ്ക്ക നന്നായി കഴിക്കാന്‍ ഡോക്ടര്‍മാരും നിര്‍ദ്ദേശിക്കാറുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News