മുളപ്പിച്ച കടല കഴിക്കൂ… ആരോഗ്യത്തോടപ്പം സൗന്ദര്യവും സംരക്ഷിക്കാം

നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണം അത്യാവശ്യമാണ്.പയര്‍, കടല തുടങ്ങിയ ധാന്യങ്ങള്‍ അവയില്‍ പ്രധാനപ്പെട്ടതാണ്. നാം പൊതുവേ ഉപയോഗിയ്ക്കുന്നതാണ് കടല. ഇത് രണ്ടു തരത്തിലുണ്ട്, വെളുത്തു കടലയും ബ്രൗണ്‍ നിറത്തിലെ കടലയും. ഇതില്‍ ബ്രൗണ്‍ നിറത്തിലെ കടലയ്ക്ക് ഏറെ ഗുണങ്ങളുണ്ട്. ഇത് മുളപ്പിച്ച് വേവിച്ചോ അല്ലാതെയോ കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം നല്‍കും. മഗ്‌നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കളുടെ മികച്ച ഉറവിടമാണ് കടല. ഇതില്‍ വിറ്റാമിന്‍ എ, ബി 6, സിങ്ക്, മാംഗനീസ് തുടങ്ങിയ അവശ്യ വിറ്റാമിനുകളും അതോടൊപ്പം ധാതുക്കളും ഉണ്ട്.

ALSO READ ;ചിക്കനും വേണ്ട ബീഫും വേണ്ട; സൂപ്പർ രുചിയിൽ തക്കാളി ബിരിയാണി

പ്രമേഹരോഗികള്‍ക്ക് കഴിയ്ക്കാവുന്ന മികച്ചൊരു ഭക്ഷണ വസ്തുവാണ് ഇത്. കടല മുളപ്പിച്ചത് വേവിച്ചു കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. വേവിയ്ക്കാതെ പച്ചയ്ക്ക് കഴിയ്ക്കുന്നതും ഗുണം ചെയ്യും. പ്രോട്ടീന്‍, ഫൈബര്‍ എന്നിവയുടെ മികച്ച ഉറവിടമായ ഇതില്‍ കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. ഇതില്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിരിക്കുന്ന നാരുകളുടെ സാന്നിധ്യം പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

ALSO READ ; ഹോക്കിയിലെ ‘ഉന്നതന്റെ’ ലൈംഗികചൂഷണം; വെളിപ്പെടുത്തിലുമായി പി ആര്‍ ശാരദയുടെ ആത്മകഥ

ശരീരത്തിന് പ്രതിരോധശേഷി നല്‍കാന്‍ സഹായിക്കുന്ന് കടല.ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകള്‍ വന്‍കുടല്‍, സ്തന, ശ്വാസകോശ അര്‍ബുദം എന്നിവയുടെ സാധ്യതകളെ കുറയ്ക്കാന്‍ സഹായകമാണെന്ന് പഠനം പറയുന്നു.ചര്‍മാരോഗ്യത്തിനും ഏറെ നല്ലതാണ് കടല. കടലയില്‍ മാംഗനീസ് ഉള്ളതിനാല്‍ ഇത് ചര്‍മത്തില്‍ ഉണ്ടാകുന്ന ചുളിവുകള്‍ക്ക് കാരണമാകുന്ന ഫ്രീ റാഡിക്കലുകള്‍ക്കെതിരേ പോരാടാന്‍ സഹായിക്കുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News