നിസ്സാരനല്ല ഇഞ്ചി; അറിയാം ആരോഗ്യരഹസ്യങ്ങള്‍

ഒരുപാട് ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണ് ഇഞ്ചി. ദഹനക്കേടിനും ഗ്യാസ്ട്രബിളിനും ഒരു നല്ല ഔഷധമാണ് ഇഞ്ചി. ഇഞ്ചിയും കുറുന്തോട്ടിയും ചേര്‍ത്തുള്ള കഷായം പനിനിവാരണത്തിന് ഉത്തമമാണ്. ഇഞ്ചി ഇടിച്ചു പിഴിഞ്ഞ് നീര് കുടിച്ചാല്‍ ദഹനക്കുറവ് മൂലമുണ്ടാകുന്ന അസുഖങ്ങള്‍ മാറിക്കിട്ടും.

തൊണ്ടയടപ്പ്, തൊണ്ട വേദന, കഫം എന്നിവയ്ക്ക് ഇഞ്ചി കല്‍ക്കണ്ടം ചേര്‍ത്തു തിന്നാല്‍ മതി. ഗ്രഹണി, അഗ്‌നിമാന്ദ്യം, ഛര്‍ദ്ദി, വയറു വേദന, ആമവാതം, അര്‍ശസ്സ് എന്നിവയ്ക്ക് വളരെ ഫലപ്രദമാണ് ഇഞ്ചി. ഇഞ്ചിനീരില്‍ അത്രതന്നെ ചെറുനാരങ്ങയും കൂട്ടി ഇന്തുപ്പ് ചേര്‍ത്ത് സേവിച്ചാല്‍ ദഹനക്കുറവും പുളിച്ച് തികട്ടലും സുഖമാകും.

Also Read : ചിക്കന്‍കൊണ്ട് ഒരു കിടിലന്‍ വിഭവമായാലോ ? ഞൊടിയിടയിലൊരു ക്രീമി ഐറ്റം

ഒന്നോ രണ്ടോ ടീസ്പൂണ്‍ ഇഞ്ചിനീരില്‍ ആവണെക്കെണ്ണ ചേര്‍ത്ത് കാലത്ത് വെറും വയറ്റില്‍ കഴിക്കുന്ന പക്ഷം അരക്കെട്ട് വേദന മാറും. പ്രമേഹരോഗികള്‍ക്ക് ഇഞ്ചി വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഇത് സഹായിക്കും. ഇഞ്ചി ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങളാല്‍ സമ്പന്നമാണ്.ഇത് രോഗാണുക്കളോടും വീക്കം ഉണ്ടാക്കുന്ന ദോഷകരമായ ബാക്ടീരിയകളോടും പോരാടുന്നതിന് ശരീരത്തെ പ്രാപ്തമാക്കുന്നു. വിട്ടുമാറാത്ത വീക്കം ചെറുക്കാന്‍ ഇഞ്ചി വെള്ളം വളരെ നല്ലതാണ്.

വെറും വയറ്റില്‍ ഇഞ്ചി വെള്ളം കുടിക്കുന്നത് ദഹനപ്രശ്നങ്ങള്‍ അകറ്റാന്‍ സഹായിക്കുന്നു. ദഹനക്കേട്, മലബന്ധം, വയറിളക്കം, ഛര്‍ദ്ദി തുടങ്ങിയ പ്രശ്നങ്ങള്‍ ഇല്ലാതാക്കാനും ഇത് വളരെ ഗുണം ചെയ്യും. ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും ഇത് നല്ലതാണ്.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക്  ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News