ദിവസവും മത്സ്യം ഭക്ഷണത്തിൽ ഉൾപ്പെടുത്തു, ഗുണങ്ങൾ ഏറെയാണ്

ദിവസേന മീൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. മലയാളികൾക്ക് മീൻ ഒരു പ്രിയപ്പെട്ട വിഭവവുമാണ്. എങ്കിൽ മീൻ കഴിക്കുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

Also read:2023 ൽ ‘ഭാരതീയമായ’ നിയമങ്ങൾ; ഈ അഴിച്ചുപണികൾ നിയമത്തിലോ ജനാധിപത്യത്തിലോ? | Year Ender 2023

മീനുകളിൽ ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ൾ ആ​വ​ശ്യ​ത്തി​ലേ​റെ​യു​ണ്ട്. ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ൾ ശ​രീ​ര​ത്തി​ന് ഏ​റെ ഗു​ണം ചെ​യ്യു​ന്ന​താ​ണ്. സാൽമൺ എന്ന മീനിൽ ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ൾ കൂ​ടു​ത​ലാ​ണ്. സാ​ൽ​മ​ണി​ൽ 1.8 ഗ്രാം ​ഇ​ക്കോ​സ​പ്പ​ന്‍റാ​നോ​യ് ആ​സി​ഡ് അ​ട​ങ്ങി​യി​ട്ടു​ണ്ട്.
ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ൾ, കൊ​ള​സ്ട്രോ​ൾ, ര​ക്ത​സ​മ്മ​ർ​ദ്ദം, നീ​ർ​ക്കെ​ട്ട് പോ​ലു​ള്ള അ​സു​ഖ​ങ്ങ​ൾ​ക്ക് ഇ​തു ന​ല്ലൊ​രു പ്ര​തി​വി​ധി​യാ​ണ്. മീനിൽ വൈ​റ്റ​മി​ൻ ഡി ​ധാ​രാ​ളം അടങ്ങിയിട്ടുണ്ട്. സ​ന്ധി​ക​ളു​ടെ വ​ള​ർ​ച്ച​യെ സ​ഹാ​യി​ക്കു​ന്ന​ത് വ​ഴി ആ​മ​വാ​തം പോ​ലു​ള്ള രോ​ഗ​ങ്ങ​ൾ വ​രാ​തെ സം​ര​ക്ഷി​ക്കും.

Also read:‘പെട്രോള്‍ പമ്പുകള്‍ അടച്ചിടും’, പുതുവത്സരത്തോടനുബന്ധിച്ച് സംസ്ഥാനത്ത് സമയക്രമീകരണം

ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ൾ ക​ണ്ണു​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ന് വളരെ നല്ലതാണ്. ദിവസേന മീൻ കഴിക്കുന്നതിലൂടെ ക​ണ്ണി​ന്‍റെ കാ​ഴ്ചാ​ശ​ക്തി കൂ​ടു​ന്ന​തി​നു മാ​ത്ര​മ​ല്ല രാ​ത്രി​യി​ൽ കാ​ഴ്ച കു​റ​യു​ന്ന അ​വ​സ്ഥ​യ്ക്കും ഇ​തു പ​രി​ഹാ​ര​മാ​കും. ഹൃദയ സംരക്ഷണത്തിനും മൽസ്യ വിഭവങ്ങൾ വ​ലി​യ പ​ങ്ക് വ​ഹി​ക്കു​ന്നു​ണ്ട്. ശ​രീ​ര​ത്തി​ന്‍റെ പ്ര​തി​രോ​ധ ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ സി​ങ്ക് ,മീ​നു​ക​ളി​ൽ അടങ്ങിയിട്ടുണ്ട്. ഞ​ണ്ട്, ഓ​യി​സ്റ്റേ​ഴ്സ് ഇ​വ​യി​ലാ​ണ് സി​ങ്ക് കൂ​ടു​ത​ലാ​യു​ള്ള​ത്. ത​ല​ച്ചോ​റി​ന്‍റെ വ​ള​ർ​ച്ച​യ്ക്ക് മീ​നു​ക​ൾ ക​ഴി​ക്കു​ന്ന​ത് ന​ല്ല​താ​യ​തു കൊ​ണ്ടു​ത​ന്നെ കു​ട്ടി​ക​ളു​ടെ ഭ​ക്ഷ​ണ​ത്തി​ൽ മീ​നു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത് ന​ല്ല​താ​ണെ​ന്നും ഗ​വേ​ഷ​ക​ർ അഭിപ്രായപ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News