അമിതഭാരം കുറയ്ക്കണോ? വെണ്ടയ്ക്ക ഇങ്ങനെ ഉപയോഗിച്ച് നോക്കൂ…

പോഷകഗുണങ്ങളാൽ സമ്പന്നമാണ് വെണ്ടയ്ക്ക. വിറ്റാമിൻ എ, സി, കെ, കാത്സ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, സിങ്ക്, കോപ്പർ തുടങ്ങിയവ ഉയർന്ന തോതിൽ വെണ്ടയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. വെണ്ടയ്ക്ക ഉപയോഗിച്ച് തോരൻ, കിച്ചടി, മെഴുക്കുപുരട്ടി, അച്ചാർ അങ്ങനെ നിരവധി വിഭവങ്ങൾ തയ്യാറാക്കാം. കൊളസ്‌ട്രോൾ, പ്രമേഹം എന്നിവയെ കുറയ്ക്കാനും വെണ്ടയ്ക്ക കഴിക്കുന്നതിലൂടെ സഹായിക്കും. ദഹനം എളുപ്പമാക്കാൻ വെണ്ടയ്ക്കയിൽ അടങ്ങിയിരിക്കുന്ന യുജെനോൾ എന്ന ഫൈബർ സഹായിക്കും. ഇതിലെ വിറ്റാമിൻ സി രോഗപ്രതിരോധ ശക്തിയെ വർധിപ്പിക്കുന്നു. നാരുകൾ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ശരീരത്തിന്റെ അമിതഭാരം കുറയ്ക്കുന്നതിനും വെണ്ടയ്ക്ക ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഗുണകരമാണ്.

ALSO READ: ബംഗാളില്‍ സഖ്യത്തിനില്ല; ഇന്ത്യ മുന്നണിയുമായി സീറ്റ് ചര്‍ച്ച പരാജയപ്പെട്ടു: മമത ബാനര്‍ജി

കണ്ണിന് താഴെയുള്ള കറുപ്പകറ്റാനും വെണ്ടയ്ക്ക സഹായിക്കും. ഇതിനായി വെണ്ടയ്ക്കാ നീര് ഒരല്പം പുരട്ടി, ഉണങ്ങിക്കഴിഞ്ഞ് കഴുകി കളയുക. താരൻ അകറ്റാനായി വെണ്ടയ്ക്ക കുറുകെ മുറിച്ചു അൽപ്പം വെള്ളത്തിലിട്ടു തിളപ്പിച്ചാറിച്ച വെള്ളത്തിലേക്ക് അല്പം നാരങ്ങാ നീര് കൂടി ചേർത്തു തല കഴുകാവുന്നതാണ്. മുടിയുടെ ആരോഗ്യത്തിനും തിളക്കം വർധിപ്പിക്കാനും ഇത് നല്ലതാണ്.

ALSO READ: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ അപാകതകള്‍; പ്രധാനമന്ത്രിക്ക് കത്തയച്ച് എ പി അബൂബക്കര്‍ മുസ്‌ലിയാർ

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News