വെട്ടിക്കളയല്ലേ… നിസ്സാരനല്ല വാഴയില; അമ്പരപ്പിക്കും ആരോഗ്യ ഗുണങ്ങള്‍

നമ്മള്‍ കരുതുന്നതുപോലെയല്ല, ഒരുപാട് ഗുണങ്ങളുണ്ട് വാ‍ഴയിലയ്ക്ക്. അധികമാര്‍ക്കും അറിയാത്ത വാ‍ഴയിലയുടെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കിയാലോ ?

വാഴയികളില്‍ ഭക്ഷണം കഴിക്കുന്നത് രക്തം ശുദ്ധിയാക്കാന്‍ നല്ലതാണ്. ശരീരത്തിനുള്ളിലെ ടോക്സിനുകള്‍ നീക്കം ചെയ്യാനും കിഡ്നി, ബ്ലാഡര്‍ പ്രശ്നങ്ങള്‍ പരിഹരിക്കാനും ഇലകളില്‍ ഭക്ഷണം സഹായിക്കും.

ശരീരത്തിലെ അവയവങ്ങള്‍ക്ക് ഉറപ്പുനല്‍കാന്‍ വാഴയില നല്ലതാണ്. തലമുടിയ്ക്ക് നിറം കുറവുള്ളവര്‍ സ്ഥിരമായി വാഴയിലയില്‍ ആഹാരം കഴിക്കുന്നത് മൂലം മുടിയുടെ കറുപ്പ് നിറം വര്‍ധിക്കുന്നു.

ഗ്രീന്‍ടീയില്‍ കാണപ്പെടുന്ന പോളിഫെനോല്‍സ് വാഴയിലയില്‍ ഉണ്ട്. പല സസ്യാഹാരങ്ങളിലും പോളിഫെനോല്‍സ് അടങ്ങിയിട്ടുണ്ട് . ഇത് ചര്‍മ്മത്തിന് വളരെയേറെ ഗുണപ്രദം ആണ്. ശരീരത്തില്‍ എവിടെയെങ്കിലും പൊള്ളല്‍ ഏറ്റാല്‍ ജിഞ്ചര്‍ ഓയില്‍ വാഴയിലയുടെ മുകളിലും താഴെയും തേച്ച് പൊള്ളലിന് മേലെ വച്ചാല്‍ പെട്ടന്നുതന്നെ ശമനം കിട്ടുന്നതാണ്.

വാഴപ്പഴം സ്ഥിരമായി കഴിക്കുന്നത് രക്തം ശുദ്ധികരിക്കുകയും നിശാന്തത മാറ്റുകയും ചെയ്യുന്നു. താരന്‍, സൂര്യാഘാതം തുടങ്ങിയ പ്രശ്നങ്ങള്‍ക്കും പരിഹാരമാണ് വാഴയില. വാഴയിലയുടെ നീര് പുരട്ടുന്നത് ഇത്തരം പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമാണ്.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക്  ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News