ബീറ്റ്‌റൂട്ട് ഒഴിവാക്കാറുണ്ടോ നിങ്ങൾ ? എങ്കിൽ ഇത് കാണാതെ പോകരുത്

ദിവസേന ബീറ്റ്‌റൂട്ട് കഴിക്കുന്നത് ശീലമാക്കിയാൽ പലതുണ്ട് ​ഗുണം. വിറ്റാമിൻ എ, സി, ഇരുമ്പ്, പൊട്ടാസ്യം, ഡയറ്ററി ഫൈബർ തുടങ്ങിയ പ്രധാന പോഷകങ്ങളുടെ കലവറയാണ് ബീറ്റ്‌റൂട്ട്. ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും കരളിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്താനും ദഹനം എളുപ്പമാക്കാനും ബീറ്റ്‌റൂട്ട് വളരെ നല്ലത്.

Also read:ജെഡിഎസ്-ബിജെപി ലയനത്തെ പിണറായി വിജയന്‍ പിന്തുണച്ചുവെന്ന് പറഞ്ഞിട്ടില്ല; നിലപാട് തിരുത്തി എച്ച് ഡി ദേവഗൗഡ

ബീറ്റ്‌റൂട്ടിൽ അടങ്ങിയിരിക്കുന്ന ഇരുമ്പിന്റെ അളവ് വേഗത്തിൽ കോശ പുനരുജ്ജീവനത്തെ പ്രോത്സാഹിപ്പിക്കും. ഇത് ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നു. ഫൈറ്റോ ന്യൂട്രിയന്റുകൾ അടങ്ങിയിട്ടുള്ള ബീറ്റ്റൂട്ട് ജ്യൂസ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു. ‌ബീറ്റ്റൂട്ടിൽ ഡയറ്ററി ഫൈബർ അടങ്ങിയിട്ടുള്ളതിനാൽ മലബന്ധം, ഇറിറ്റബിൾ ബവൽ സിൻഡ്രോം എന്നിവ തടയാനും സഹായിക്കുന്നു. വൻകുടലിലെ കാൻസർ, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും ബീറ്റ്റൂട്ട് കഴിക്കുന്നത് നല്ലതാണ്.

Also read:യുജിസി ഫെലോഷിപ് തുക വർധിപ്പിച്ചു

ബീറ്റ്‌റൂട്ടിൽ ധാരാളം നൈട്രേറ്റുകൾ ഉള്ളതിനാൽ രക്തക്കുഴലുകളെ വിശാലമാക്കുകയും രക്തസമ്മർദ്ദം കുറയ്‌ക്കുകയും ചെയ്യുന്നു. ബീറ്റ്റൂട്ടിൽ ബീറ്റൈൻ അടങ്ങിയിട്ടുള്ളതിനാൽ ഇത് നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് അകറ്റാൻ സഹായിക്കും. ബീറ്റ്റൂട്ട് കറിവെച്ചും ജ്യൂസ് അടിച്ചും കുടിക്കാം. ബീറ്റ്‌റൂട്ട് പതിവായി കഴിക്കുന്നത് ചർമ്മത്തിന്റെ ആരോ​ഗ്യം വർധിപ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News