കുരുമുളക് പലര്‍ക്കും ഇഷ്ടമാണെങ്കിലും കുരുമുളകിട്ട വെള്ളം കുടിക്കുന്നതിനെ കുറിച്ച് പലര്‍ക്കും വലിയ ധാരണയില്ല. എന്നാല്‍ രാത്രിയില്‍ കിടക്കുന്നതിന് മുന്‍പ് കുരുമുളകിട്ട വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്.
രണ്ട് കുരുമുളകിട്ട് തിളപ്പിച്ച വെള്ളം രാത്രിയില്‍ കുടിക്കുന്നത് നല്ലതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതിന് കാരണം എന്താണെന്ന് പലര്‍ക്കും സംശയമുണ്ടായേക്കാം. ഇത് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും അണുബാധ തടയുന്നതിനുമൊക്കെ ഇത് സഹായിക്കും. പച്ച വെള്ളം കുടിക്കുമ്പോള്‍ അണുബാധ ഉണ്ടായേക്കാമെന്ന് ഭയന്നാണ് പലരും തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നത്.
Also Read : ദിവസങ്ങള്‍ക്കുള്ളില്‍ മുഖക്കുരു മാറും; വീട്ടില്‍ പരീക്ഷിക്കാന്‍ ഇതാ 3 എളുപ്പവഴികള്‍
വെള്ളം തിളപ്പിക്കുമ്പോള്‍ അതിലേക്ക് രണ്ട് കുരുമുളക് കൂടി ഇടുന്നത് ഉത്തമമാണ്. കൂടാതെ ഈ വെള്ളം കുടിക്കുന്നത് നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കാനും ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കാനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ദഹനത്തിനും ടോക്സിനെ പുറന്തള്ളാനുമൊക്കെ സഹായിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here