കട്ടന്‍ചായയില്‍ നാരങ്ങ നീര് ചേര്‍ത്ത് കുടിക്കുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ ഇതുകൂടി അറിയുക

lemon black tea

കട്ടന്‍ചായയില്‍ നാരങ്ങ നീര് ചേര്‍ത്ത് കുടിക്കുന്നവരാണ് നമ്മളില്‍ പലരും. ചെറിയ തലവേദന ഉള്ളപ്പോഴോ അത്ര ഉഷാറില്ലാതിരിക്കുമ്പോഴോ ഒക്കെ നാരങ്ങ ചേര്‍ത്ത ഒരു കട്ടന്‍ കുടിച്ചാല്‍ മതിയാകും. ഒരു ഗ്ലാസ്സ് കട്ടന്‍ ചായ നല്‍കുന്ന ഊര്‍ജ്ജം ചെറുതൊന്നുമല്ല എന്നത് തന്നെ.

വിറ്റാമിന്‍ സി തന്നെയാണ് നാരങ്ങയുടെ ഏറ്റവും വലിയ സവിശേഷത. ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട് എന്നത് തന്നെയാണ് കട്ടന്‍ചായയുടെ പ്രധാന ഗുണവും.

Also Read : പുളിയും കയ്പ്പും ഒട്ടുമില്ല, ഒരുപറ ചോറുണ്ണാന്‍ ഈ നാരങ്ങ കറി മാത്രം മതി

കട്ടന്‍ചായയോടൊപ്പം ചേരുമ്പോള്‍ നാരങ്ങയുടെ ഗുണം വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഗ്രീന്‍ ടീയിലുള്ള ആന്റി ഓക്സിഡന്റിനേക്കാള്‍ കൂടുതലാണ് ഇതില്‍ അടങ്ങിയിട്ടുള്ളത്.

പലപ്പോഴും ചായയില്‍ പാലൊഴിച്ചാണ് നമ്മള്‍ കഴിയ്ക്കാറുള്ളത്. എന്നാല്‍ ഇനി നാരങ്ങ നീരൊഴിച്ച് ചായ കുടിച്ചു നോക്കൂ. വ്യത്യാസം അനുഭവിച്ചറിയാം. ഹൃദയത്തിന്റെ ആരോഗ്യത്തെ സഹായിക്കുന്നതില്‍ മുന്‍പിലാണിത്.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക്  ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News