ശരീരത്തിനും ആരോഗ്യത്തിനും ഒരുപാട് ഗുണം നല്‍കുന്ന ഒന്നാണ് ബ്രൊക്കോളി. ധാരാളം നാരുകള്‍, പ്രോട്ടീന്‍, വൈറ്റമിന്‍ ഇ, വൈറ്റമിന്‍ ബി 6, കോപ്പര്‍, പൊട്ടാസ്യം എന്നിവ ബ്രൊക്കോളിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
Also Read : നാരങ്ങയും ഉപ്പും ഇങ്ങനെ ഉപയോഗിക്കൂ; പല്ലിലെ മഞ്ഞ നിറം മാറും ദിവസങ്ങള്‍ക്കുള്ളില്‍
എല്ലുകളുടെയും പല്ലുകളുടെയും ബലത്തിന് വളരെ നല്ലതാണ് ബ്രൊക്കോളി. അലര്‍ജി പ്രശ്‌നമുള്ളവര്‍ ദിവസവും ബ്രൊക്കോളി കഴിക്കുന്നതും ശരീരത്തിനും ആരോഗ്യത്തിനും നല്ലതാണ്. ജലദോഷം, ചുമ, തുമ്മല്‍ എന്നിവ അകറ്റാന്‍ വളരെ നല്ലതാണ് ബ്രൊക്കോളി
ക്യാന്‍സറിനെ തടയുന്നു
ക്യാന്‍സറിനെ തടയാന്‍ വളരെ നല്ല പച്ചക്കറിയാണ് ബ്രൊക്കോളി. ബ്രൊക്കോളി പ്രതിരോധശേഷി കൂട്ടാനും സഹായിക്കുന്നു. ശരീരത്തില്‍ ഈസ്‌ട്രോജന്റെ അളവ് കുറയുമ്പോഴാണ് ക്യാന്‍സര്‍ വരാനുള്ള സാധ്യത കൂടുതല്‍. ബ്രൊക്കോളി ഈസ്‌ട്രോജന്റെ അളവ് കൂട്ടാന്‍ സഹായിക്കുന്നു.
Also Read : ഇത്തരം അസുഖങ്ങളുള്ളവര്‍ നെല്ലിക്ക അധികം കഴിക്കരുതേ; സൂക്ഷിക്കുക
കൊളസ്‌ട്രോളിനെ നിയന്ത്രിക്കും
ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ അകറ്റി നല്ല കൊളസ്‌ട്രോള്‍ നിലനിര്‍ത്താന്‍ ബ്രൊക്കോളി സഹായിക്കുന്നു. ബ്രോക്കോളിയില്‍ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഡിഎന്‍എ യുടെ കുഴപ്പങ്ങള്‍ പരിഹരിക്കുന്നതിനും ഓസ്റ്റിയോആര്‍ത്രൈറ്റിസിനെ പ്രതിരോധിക്കുന്നതിനും ബ്രൊക്കോളി കഴിക്കുന്നത് ഗുണകരമാണെന്നാണ് പറയപ്പെടുന്നു. നാരുകളുടെ കലവറയാണ് ബ്രൊക്കോളി. അതിനാല്‍, ശരീരഭാരം കുറയ്ക്കുന്നതിനും അമിതമാകാതെ പ്രതിരോധിക്കുന്നതിനും ബ്രൊക്കോളി കഴിക്കുന്നത് സഹായിക്കും.
അലര്‍ജിയെ അകറ്റുന്നു
അലര്‍ജി പ്രശ്‌നമുള്ളവര്‍ ദിവസവും ബ്രൊക്കോളി കഴിക്കുക. ജലദോഷം, ചുമ, തുമ്മല്‍ എന്നിവ അകറ്റാന്‍ വളരെ നല്ലതാണ് ബ്രൊക്കോളി. ബ്രൊക്കോളിയില്‍ മഗ്‌നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ഓര്‍മ്മശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. വൈറ്റമിന്‍ സി ധാരാളമടങ്ങിയിരിക്കുന്നതിനാല്‍, ഫ്രീറാഡിക്കലുകള്‍ക്കും ഓക്‌സിഡേറ്റീവ് തകരാറുകള്‍ക്കുമെതിരെ പ്രവര്‍ത്തിക്കുന്നു.
കണ്ണിനെ ആരോഗ്യത്തോടെ സംരക്ഷിക്കും
ബീറ്റാകരോട്ടിന്‍, വൈറ്റമിന്‍ ബി, വൈറ്റമിന്‍ ഇ എന്നിവ ബ്രൊക്കോളിയില്‍ ധാരാളം അടങ്ങിയിരിക്കുന്നു. ഇവ കണ്ണിന്റെ ആരോഗ്യത്തിനു വളരെയധികം ഗുണപ്രദമാണ്. മാക്യുലര്‍ ഡീജനറേഷന്‍, തിമിരം എന്നിവയ്‌ക്കെതിരെ ഇവ ഫലപ്രദമായി പ്രവര്‍ത്തിക്കും. ഇതിലടങ്ങിയിരിക്കുന്ന സള്‍ഫറാഫേന്‍ ശ്വാസകോശ അണുബാധകള്‍ക്കെതിരെ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നു.
ചര്‍മ്മത്തെ സംരക്ഷിക്കുന്നു
ചര്‍മ്മത്തെ ആരോഗ്യത്തോടെ സംരക്ഷിക്കാന്‍ ബ്രോക്കോളി സഹായിക്കുന്നു. വരണ്ട ചര്‍മ്മമുള്ളവര്‍ ദിവസവും ബ്രൊക്കോളി കഴിക്കാന്‍ ശ്രമിക്കുക. വിറ്റാമിന്‍ കെ, അമിനോ ആസിഡ്, മിനറല്‍സ് എന്നിവ ചര്‍മ്മം കൂടുതല്‍ തിളക്കമുള്ളതാക്കാന്‍ സഹായിക്കും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here