നിസ്സാരനല്ല കേട്ടോ അടുക്കളയിലെ ഈ താരം

കാല്‍സ്യത്തിന്റേയും മഗ്‌നീഷ്യത്തിന്റേയും കലവറയാണ് കാബേജ്. ആരോഗ്യകരമായ പല ഗുണങ്ങളും കാബേജിനുണ്ട്. ഇത് കൊണ്ട് പല വിധത്തിലുള്ള ആരോഗ്യപ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ സാധിക്കും.

പൊട്ടാസ്യത്തിന്റെ അളവും കാബേജില്‍ വളരെ കൂടുതലാണ്. ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറക്കുന്നതിനും ഹൃദയാഘാത സാധ്യത ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. ഇത് എല്ലിന്റേയും പല്ലിന്റേയും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. അതുകൊണ്ട് തന്നെ കാബേജ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

സള്‍ഫര്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാന്‍ കാബേജിന് കഴിയും. അണ്ഡാശയ ക്യാന്‍സറിനെ ഇല്ലാതാക്കാന്‍ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് കാബേജ്.വിറ്റാമിന്‍ ബി1, ബി2 എന്നിവ ധാരാളം കാബേജില്‍ ഉണ്ട്. ഇത് ചര്‍മ്മത്തിനും മുടിക്കും കരളിനും കണ്ണിനും ആരോഗ്യം നല്‍കാന്‍ സഹായിക്കുന്നു.

സള്‍ഫോറഫെയ്ന്‍, കെംഫെറോള്‍, മറ്റ് ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ ഈ ശ്രദ്ധേയമായ സസ്യ ഗ്രൂപ്പുകളില്‍ കാണപ്പെടുന്നു. അവയുടെ വിരുദ്ധ ബാഹ്യാവിഷ്‌ക്കാര ഫലത്തിന് കാരണമാകാം. കാബേജില്‍ വിറ്റാമിന്‍ കെ, അയോഡിന്‍, ആന്തോസയാനിന്‍ പോലുള്ള ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക്  ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News