വയര്‍ ചാടുന്നതാണോ പ്രശ്‌നം ? ക്യാരറ്റ് ജ്യൂസ് ഇങ്ങനെ കുടിച്ച് നോക്കൂ

ഇന്ന് നമ്മള്‍ നേരിടുന്ന ഒരു വലിയ പ്രശ്‌നമാണ് കുടവയര്‍. ശരീരത്തിന് അധികം വണ്ണമില്ലെങ്കിലും വയര്‍ ചാടുന്നത് പലരും നേരിടുന്ന ഒരു വലിയ ബുദ്ധിമുട്ട് തന്നെയാണ്. അത്തരത്തില്‍ വിഷമിക്കുന്നവര്‍ പതിവായി ക്യാരറ്റ് ജ്യൂസ് ഒന്ന് കുടിച്ചുനോക്കിയാല്‍ മതി.

ആരോഗ്യത്തിനും ശരീരത്തിനും ഒരുപാട് ഗുണം ചെയ്യുന്ന ഒന്നാണ് കാരറ്റ്. ക്യാരറ്റില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ ചര്‍മ്മത്തിന്റെ കേടുപാടുകള്‍ പരിഹരിക്കാന്‍ സഹായിക്കുന്നു. കൂടാതെ ഇത് ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുകയും യുവത്വം നല്‍കുകയും ചെയ്യുന്നു.

വരണ്ട ചര്‍മ്മത്തിനുള്ള അത്യുഗ്രന്‍ പ്രതിവിധി കൂടെയാണ് ക്യാരറ്റ് ജ്യൂസ്. കൂടാതെ ചര്‍മ്മത്തിലെ പാടുകള്‍ അകറ്റാനും മെച്ചപ്പെട്ട സ്‌കിന്‍ ടോണ്‍ നല്‍കാനും ഇത് സഹായിക്കും. മെറ്റബോളിസം മെച്ചപ്പെടുത്താന്‍ ക്യാരറ്റ് ജ്യൂസ് സഹായിക്കും.

Also Read : ”എടോ വിനായകൻ ഇതിന്റെ പേരിൽ ഒന്നല്ല ഒൻപതിനായിരം കേസ് വന്നാലും ഞാൻ സഹിക്കും”; വിനായകന്റെ ചിത്രം കത്തിച്ച് കോണ്‍ഗ്രസ് പ്രവർത്തക ബിന്ദു ചന്ദ്രൻ

ക്യാരറ്റ് ശരീരഭാരം കുറക്കാന്‍ ഏറ്റവും സഹായകരമായ ഒന്നാണ്, വിറ്റാമിന്‍ എ, സി, കെ, ബി 6, ബയോട്ടിന്‍, പൊട്ടാസ്യം, ഫൈബര്‍ തുടങ്ങി നിരവധി പോഷകങ്ങള്‍ ക്യാരറ്റില്‍ അടങ്ങിയിട്ടുണ്ട്. കലോറി വളരെ കുറഞ്ഞ പച്ചക്കറിയാണ് ക്യാരറ്റ്. ക്യാരറ്റ് ജ്യൂസാക്കിക്കുടിക്കുന്നത് കൂടുതല്‍ ഗുണം ചെയ്യും.

ഇതില്‍ കലോറി കുറവാണ്. അതുകൊണ്ട് തന്നെ ശരീരഭാരം ആരോഗ്യകരമായി നിലനിര്‍ത്താന്‍ ദിവസവും ക്യാരറ്റ് ജ്യൂസ് കുടിക്കാം. കൂടാതെ കൊളസ്ട്രോള്‍ നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കഴിയുന്ന സവിശേഷ ഗുണങ്ങള്‍ ക്യാരറ്റ് ജ്യൂസില്‍ അടങ്ങിയിട്ടുണ്ട്.

Also Read: ‘ഓരോ മുറിവിനും ഓരോ കഥയുണ്ട്! രാജാവ് എത്തുന്നു’, കങ്കുവയുടെ വന്‍ അപ്‌ഡേറ്റ് പുറത്ത്

പേശികളുടെ ബലത്തിനും ആരോഗ്യത്തിനും ഫോസ്ഫറസ് സഹായിക്കുന്നു. ക്യാരറ്റ് ജ്യൂസില്‍ ഫോസ്ഫറസും വിറ്റാമിന്‍ എയും ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് ജിമ്മിലെ കഠിനമായ വ്യായാമത്തിന് ശേഷം പേശികളെ സുഖപ്പെടുത്താന്‍ സഹായിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News