കശുമാങ്ങ കഴിക്കൂ… ഉറക്കമില്ലായ്മയോട് പറയൂ ഗുഡ്‌ബൈ

നാട്ടിന്‍ പ്രദേശങ്ങളിലൊക്കെ ധാരളമായി കണ്ടുവരുന്ന ഒന്നാണ് പറങ്കിമാവ്. പണ്ടത്തെ കാലത്ത് കുട്ടുകള്‍ക്ക് ഏറെ ഇഷ്ടമുണ്ടായിരുന്ന ഒന്നാണ് പറങ്കിമാങ്ങ അല്ലെങ്കില്‍ കശുമാങ്ങ. എന്നാല്‍ ഇന്നത്തക്കാലത്തെ കുട്ടികള്‍ക്കൊന്നും പറങ്കിമാവിനെ കുറിച്ചോ പറങ്കിമാങ്ങയെ കുറിച്ചോ വലിയ ധാരണയുണ്ടാകില്ല.

വിറ്റമിന്‍-സി ഏറെ അടങ്ങിയിരിക്കുന്ന പറങ്കിമാങ്ങയുടെ നീര് ഛര്‍ദ്ദിക്കും അതിസാരത്തിനും ശമനം ലഭിക്കാനും ഉതകുന്നതാണ്. ചൂടു കൊണ്ടുണ്ടാകുന്ന അസുഖങ്ങള്‍ക്ക് കശുമാങ്ങ ഫലപ്രദമാണ്. കശുമാമ്പഴം സ്‌ക്വാഷ് ഉണ്ടാക്കാനും മറ്റും ഉപയോഗിക്കുന്നുണ്ട്.

  • പനി, ഉറക്കമില്ലായ്മ, താഴ്ന്ന രക്തസമ്മര്‍ദ്ദം, പേശീവേദന എന്നിവയ്ക്ക് നല്ലതാണ്
  • ആയൂര്‍വേദത്തില്‍ ബലക്ഷയം, വാതം ,കൃമിദോഷം, ഛര്‍ദ്ദിതിസാരം, ബാലഗ്രഹണി എന്നിവക്കുള്ള ഔഷധമായി കശുമാങ്ങ ജ്യൂസ് ഉപയോഗിക്കുന്നു.
  • പഴുത്ത കശുമാങ്ങ കാച്ചിയെടുത്ത ദ്രാവകം ഛര്‍ദ്ദി, അതിസാരം എന്നിവക്ക് ശമനമുണ്ടാക്കും.
  • ചൂടുകാലത്തുണ്ടാകുന്ന പല രോഗങ്ങളെയും സുഖപ്പെടുത്താനുള്ള കഴിവ് പറങ്കിമാങ്ങയ്ക്കുണ്ട്.
  • ദഹന ശക്തിക്ക് അത്യുത്തമമാണ് കശുമാങ്ങ നീര്.
  • കുട്ടികള്‍ക്കുണ്ടാകുന്ന ഗ്രഹണിക്ക് ഇത് ഒരു ഔഷധമാണ്.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക്  ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News