പലരും ഇന്ന് നേരിടുന്ന ഒരു വലിയ പ്രശ്‌നമാണ് രാത്രിയിലെ ഉറക്കമില്ലായ്മ. പലതരം പൊടിക്കൈകള്‍ പരീക്ഷിച്ചിട്ടും പലതരം മരുന്നുകള്‍ കഴിച്ചിട്ടും പലര്‍ക്കും സുഖമായി ഉറങ്ങാന്‍ കഴിയാറില്ല എന്നതാണ് വാസ്തവം.
എന്നാല്‍ രാത്രിയില്‍ നല്ല ഉറക്കം ലഭിക്കുന്നതിന് കറുവപ്പട്ട വെള്ളം സഹായിക്കും. കറുവപ്പട്ട വെള്ളം പേശികളെ വിശ്രമിക്കാനും ശരീരത്തിലെ പിരിമുറുക്കം ഒഴിവാക്കാനും സഹായിക്കും. കറുവപ്പട്ട വെള്ളം ഉറക്കമില്ലായ്മ ഉള്ളവരില്‍ ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ സഹായിക്കും.
കറുവപ്പട്ടയ്ക്ക് ആന്റിമൈക്രോബയല്‍, ആന്റിഓക്സിഡന്റ് ഗുണങ്ങളുണ്ട്. അത് രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുകയും അണുബാധകളെ ചെറുക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
Also Read : ദേഹത്ത് പൊള്ളലേറ്റോ? ആ ഭാഗത്ത് ദയവായി ഇതുമാത്രം പുരട്ടരുത് !
കറുവപ്പട്ടയിട്ട വെള്ളം രാത്രി ഉറങ്ങുന്നതിന് മുമ്പ് കുടിക്കുന്നത് ശരീരത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. ആന്റി ഓക്സിഡന്റുകളാല്‍ സമ്പന്നമായ കറുവപ്പട്ട ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കും.
കറുവപ്പട്ട ഇന്‍സുലിന്‍ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യും. ഇത് പ്രമേഹമുള്ളവര്‍ക്കും പ്രീ-ഡയബറ്റിസ് ഉള്ളവര്‍ക്കും ഇത് ഗുണം ചെയ്യും.
കറുവപ്പട്ടയില്‍ ഉപാപചയ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്ന സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. അധിക കലോറി വളരെ എളുപ്പം കുറയ്ക്കുന്നതിന് സഹായിക്കും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here