ഗ്രാമ്പൂ ആരോഗ്യത്തിനും ശരീരത്തിനും വളരെ നല്ലതാണ്. നമ്മുടെ പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ള ഒരു പരിഹാരമാണ് ഗ്രാമ്പൂ. ടൂത്ത് പേസ്റ്റുകളുടെയും മറ്റും നിര്‍മാണത്തിനു വ്യാപകമായി ഉപയോഗിക്കുന്ന ഗ്രാമ്പൂ പല്ലുവേദനയ്ക്കുള്ള പരമ്പരാഗതമായ പരിഹാരമാണ്. കഫം മാറാനും വയറുവേദനയ്ക്കും ദഹനത്തിനുമൊക്കെ ഗ്രാമ്പൂ വളരെ നല്ലതാണ്.
കഫരോഗങ്ങളെ ശമിപ്പിക്കാന്‍ ഗ്രാമ്പൂതൈലം വെള്ളത്തിലൊഴിച്ച് ചൂടാക്കി നെഞ്ചില്‍ പുരട്ടുന്നത് നല്ലതാണ്.
ഗ്രാമ്പു ചവച്ച് തിന്നുന്നതും ഉത്തമമാണ്.
ഗ്രാമ്പൂവും വെളുത്തുള്ളിയും സമമെടുത്ത് അരച്ച് തേനില്‍ ചാലിച്ച് കഴിക്കുന്നത് നല്ലതാണ്.
വയറിളക്കം അകറ്റാന്‍ ഗ്രാമ്പൂ, കറിവേപ്പില എന്നിവ ചേര്‍ത്തരച്ച് മോരില്‍ കലക്കി കാച്ചിക്കുടിക്കുക.
Also Read : കാരറ്റുണ്ടോ വീട്ടില്‍? മുടി തഴച്ചുവളരാന്‍ ഇനി ഒരു ഈസി പായ്ക്ക്
കരിക്കില്‍ വെള്ളത്തില്‍ ഗ്രാമ്പൂ ഒരു രാത്രി ഇട്ടുവച്ചശേഷം രാവിലെ പിഴിഞ്ഞരിച്ചു കുടിക്കുന്നത് നെഞ്ചെരിച്ചില്‍ കുറയ്ക്കാന്‍ സഹായിക്കും
ഗ്രാമ്പു ചേര്‍ത്ത് ആഹാരം കഴിക്കുന്നതില്‍ ദഹനത്തെ സഹായിക്കും.
വിരശല്യത്തിനു ഗ്രാമ്പു, ഏലം, കായം, എന്നിവ പൊടിച്ച് വെള്ളത്തില്‍ ഒരു രാതി ഇട്ടുവച്ച ശേഷം രാവിലെ കുടിക്കുന്നത് നല്ലതാണ്.
ഗ്രാമ്പൂ ചതച്ചിട്ട് തിളപ്പിച്ച വെള്ളം വായില്‍ കൊണ്ടാല്‍ വായ്പുണ്ണും, ഗ്രാമ്പൂ അരച്ചിട്ട് കാച്ചിയ മോര് കുടിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here