രാത്രിയില്‍ കിടക്കുന്നതിന് മുന്‍പ് 2 ഗ്രാമ്പൂ കഴിച്ച ശേഷം ചെറുചൂടുവെള്ളം കുടിച്ചുനോക്കൂ, അത്ഭുതം കണ്ടറിയാം

ഗ്രാമ്പു നിങ്ങള്‍ വിചാരിക്കുന്നത് പോലെ നിസ്സാരനായ ആളല്ല. കാണാന്‍ ഇത്തിരിക്കുഞ്ഞന്‍ ആണെങ്കിലും ഒരുപാട് ആരോഗ്യ ഗുണങ്ങള്‍ ഗ്രാമ്പുവിനുണ്ട്. രാത്രിയില്‍ ഗ്രാമ്പൂ കഴിക്കുന്നത് ഒരുപാട് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പ്രതിവിധിയാണ്.

രാത്രി ഉറങ്ങുന്നതിനുമുമ്പ് 2 ഗ്രാമ്പൂ നന്നായി ചവച്ചിറക്കിയശേഷം 1 ഗ്ലാസ് ചൂടുവെള്ളം കൂടി കുടിച്ചാല്‍ മലബന്ധം, വയറുവേദന, അസിഡിറ്റി തുടങ്ങിയ ദഹന പ്രശ്‌നങ്ങളെ മറികടക്കാന്‍ സാധിക്കും

പല്ലില്‍ വേദനയോ പുഴുക്കളോ ഉണ്ടെങ്കില്‍ രാത്രി ഉറങ്ങുന്നതിനുമുമ്പ് 2 ഗ്രാമ്പൂ ശരിയായി ചവച്ച ശേഷം 1 ഗ്ലാസ് ചെറുചൂടുവെള്ളം കുടിക്കുക. വായില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്ന പ്രശ്‌നമുണ്ടെങ്കില്‍ പോലും രാത്രിയില്‍ ഉറങ്ങുന്നതിന് മുന്‍പ് ഗ്രാമ്പൂ കഴിക്കുന്നത് ഗുണം ചെയ്യും.

തൊണ്ടവേദന, തൊണ്ട അടപ്പ് തുടങ്ങിയ പ്രശ്‌നമുണ്ടെങ്കില്‍ ഗ്രാമ്പൂവിന്റെ ഉപയോഗം പ്രശ്നങ്ങളെയെല്ലാം മറികടക്കാന്‍ സഹായിക്കും. രാത്രിയില്‍ കിടക്കുന്നതിന് മുന്‍പ് 2 ഗ്രാമ്പൂ കഴിക്കുക ശേഷം 1 ഗ്ലാസ് ചെറുചൂടുവെള്ളം കുടിക്കുക. ടൂത്ത് പേസ്റ്റുകളുടെയും മറ്റും നിര്‍മാണത്തിനു വ്യാപകമായി ഉപയോഗിക്കുന്ന ഗ്രാമ്പൂ പല്ലുവേദനയ്ക്കുള്ള പരമ്പരാഗതമായ പരിഹാരമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News