മാനസിക സമ്മര്‍ദ്ദമാണോ വില്ലന്‍? കരിക്കിന്‍ വെള്ളം ശീലമാക്കിനോക്കൂ

ആന്റി ഓക്‌സിഡന്റ്‌സും ധാതുക്കളും അടങ്ങിയ കരിക്കിന്‍ വെള്ളം ആരോഗ്യത്തിനും ശരീരത്തിനും നല്ലതാണ്. പല രോഗങ്ങളും വേഗത്തില്‍ ഭേദമാക്കാന്‍ കരിക്കിന്‍ വെള്ളത്തിന് കഴിയും. കരിക്കിന്‍ വെള്ളം കുടിക്കുന്നത് ശരീരത്തില്‍ ആരോഗ്യകരമായ ഏറെ മാറ്റങ്ങള്‍ ഉണ്ടാകുന്നതിന് സഹായിക്കും.

രാവിലെ കരിക്കിന്‍വെള്ളമോ നാളികേരത്തിന്റെ വെള്ളമോ കുടിക്കുന്നത് മാനസിക സമ്മര്‍ദം കുറയ്ക്കും. കരിക്കിന്‍ വെള്ളം ഇലക്ട്രോലൈറ്റുകള്‍ ധാരാളം ഉള്ളില്‍ ചെല്ലുന്നതിന് സഹായിക്കും. ഇത് ശരീരത്തിന്റെ ഉന്മേഷം വീണ്ടെടുക്കും. ഇതുവഴി മനസ്സിന്റെ ഭാരം കുറയുകയും കൂടുതല്‍ ആയാസരഹിതമായി അനുഭവപ്പെടുകയും ചെയ്യും.

Also Read : രോഗപ്രതിരോധശേഷി കൂടണോ; ഡയറ്റിലുള്‍പ്പെടുത്താം ഈ 5 ഭക്ഷണങ്ങള്‍

തൈറോയ്ഡിന്റെ കുറവ് പരിഹരിക്കാന്‍ മികച്ചതാണ് കരിക്കിന്‍ വെള്ളം. തൈറോയ്ഡ് ഹോര്‍മോണുകള്‍ വര്‍ധിപ്പിക്കുന്നതിനും അവയുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നതിനും കരിക്കിന്‍ വെള്ളം സഹായിക്കും.
കിഡ്‌നി ശുദ്ധീകരിക്കും മൂത്രസംബന്ധമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കും.

വൃക്കയില്‍ കല്ലുകള്‍ രൂപപ്പെടുന്ന സാഹചര്യമുണ്ടെങ്കില്‍ അത് ഇല്ലാതാക്കാന്‍ കരിക്കിന്‍വെള്ളം സഹായിക്കും. ഒപ്പം മൂത്രം കടന്നുപോകുന്ന ധമനികളും ബ്ലാഡറും ശുദ്ധീകരിക്കുന്നതും നാളികേര വെള്ളത്തിന്റെ ഗുണഫലങ്ങളില്‍ ഒന്നാണ്.

Also Read : മുഖം മാത്രമല്ല, കാലുകളും ഭംഗിയായി സൂക്ഷിക്കാം, ഇതാ ചില ടിപ്‌സ്

കരിക്കിന്‍ വെള്ളം പ്രതിരോധ ശക്തി വര്‍ധിപ്പിക്കും. മോണസംബന്ധമായ അസുഖങ്ങള്‍ മുതല്‍ ടൈഫോയ്ഡ് പോലുള്ള അസുഖങ്ങള്‍ വന്ന ശേഷം ശരീരത്തിലുള്ള അണുക്കളെ നശിപ്പിക്കാന്‍ വരെ കരിക്കിന്‍ വെള്ളം സഹായിക്കും.

ശരീരഭാരം കുറയ്ക്കും. ദഹന സംന്ധമായ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കും. കരിക്കിന്‍ വെള്ളത്തില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ ശരീരഭാരം കുറയ്ക്കാനും സഹായിക്കും. വിശപ്പ് കൃത്യമാകാനും അനാവശ്യ കൊഴുപ്പ് ഇല്ലാതാകാനും കരിക്കിന്‍ വെള്ളം സഹായിക്കും. ഗര്‍ഭിണികള്‍ക്ക് പ്രതിരോധ ശക്തി വര്‍ധിപ്പിക്കാനും കരിക്കിന്‍ വെള്ളം ഉത്തമമാണ്.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക്  ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News