അസിഡിറ്റിയാണോ പ്രശ്‌നം ? കറിവേപ്പിലകൊണ്ടൊരു പരിഹാരവിദ്യ

നമ്മള്‍ വിചാരിക്കുന്നതുപോലെ കറിവേപ്പില വെറുതെ കളയാന്‍ വേണ്ടി മാത്രമുള്ള ഒന്നല്ല. കറികളിലും മറ്റുമുള്ള കറിവേപ്പില നമ്മള്‍ വെറുതെ എടുത്തങ്ങ് കളയുകയാണ് ചെയ്യാറുള്ളത്. എന്നാല്‍ ഇനിമുതല്‍ അങ്ങനെ ഒരിക്കലും ചെയ്യരുത്.

ജീവകം എ ധാരാളമുള്ള ഒന്നാണ് കറിവേപ്പില. ആരോഗ്യ ഗുണങ്ങള്‍ ഒരുപാട് ഉള്ളതിനാല്‍ തന്നെ നാട്ടുവൈദ്യങ്ങളിലും ഒറ്റമൂലികളിലും കറിവേപ്പില ഒരു മുഖ്യ സാന്നിധ്യമായിരുന്നു. വളെരെയധികം ഗുണ മേന്‍മയേറിയ ഒറ്റ മൂലിയാണ് കറിവേപ്പില. കറിവേപ്പില അഴകിനും ആരോഗ്യത്തിനും നല്ലതാണ്.

കിഡ്‌നി പ്രശ്‌നങ്ങള്‍ ,കണ്ണു രോഗങ്ങള്‍ അകാല നര , ദഹന സംബന്ധമായ അസുഖങ്ങള്‍ , മുടികൊഴിച്ചില്‍ .ബ്ലഡ് പ്രഷര്‍, അസിഡിറ്റി, തുടങ്ങി എല്ലാ രോഗങ്ങള്‍ക്കും പ്രതിവിധിയാണ് കറിവേപ്പില. പച്ചയ്ക്ക് ചവച്ചു തിന്നുകയോ അല്ലെങ്കില്‍ മോരില്‍ അരച്ചു കുടിയ്ക്കുകയോ ചെയ്യാം.

നേത്രരോഗങ്ങള്‍, മുടികൊഴിച്ചില്‍, വയറു സംബന്ധിയായ രോഗങ്ങള്‍ എന്നിവയ്ക്കെല്ലാം കറിവേപ്പില ഉത്തമമാണ്. ആഹാരങ്ങളില്‍ നിന്നും പലരും എടുത്തുകളയാറുള്ള ഈ ഔഷധ ഇലയുടെ മൂല്യമെന്തെന്ന് തിരിച്ചറിയേണ്ടതുണ്ട്.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക്  ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News