അമിതവണ്ണം ഒരാഴ്ചയ്ക്കുള്ളില്‍ കുറയും; ശീലിക്കാം ഈ ജ്യൂസ്

ഒരുപാട് പോഷകങ്ങളും വിറ്റാമിനുകളും അടങ്ങിയിട്ടുള്ള ഒന്നാണ് ഡ്രാഗണ്‍ ഫ്രൂട്ട്. രോഗ പ്രതിരോധശേഷിയുള്ള ആന്റിഓക്‌സിഡന്റുകളും ഇത് നല്‍കുന്നു. രാഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിച്ച് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഡ്രാഗണ്‍ ഫ്രൂട്ട് സഹായിക്കുന്നു.

വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയ ഡ്രാഗണ്‍ ഫ്രൂട്ട് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. മുഖകുരു കുറയ്ക്കാനും വരണ്ട ചര്‍മ്മത്തെ ഇല്ലാതാക്കി മുഖത്തെ ചുളിവുകളും പാടുകളും ഇല്ലാതാക്കാനും ഡ്രാഗണ്‍ ഫ്രൂട്ട് സഹായിക്കുന്നു.

ഡ്രാഗണ്‍ ഫ്രൂട്ടില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ ആരോഗ്യകരമായ ദഹനത്തെ ഉത്തേജിപ്പിക്കുന്നതിലും പ്രധാന പങ്ക് വഹിക്കുന്നു. ഭക്ഷണത്തില്‍ ഡ്രാഗണ്‍ ഫ്രൂട്ട് ഉള്‍പ്പെടുത്തുന്നതിലൂടെ ശരീരത്തിന് ആവശ്യമായ ഫൈബര്‍ ലഭിക്കുകയും ദഹനം നന്നായി നടക്കുകയും ചെയ്യുന്നു. മലബന്ധം അസിഡിറ്റി എന്നിവ തടയാനും ഇത് ഫലപ്രദമാണ്.

ഡ്രാഗണ്‍ ഫ്രൂട്ട് പതിവായി കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ നല്ല രീതിയില്‍ സ്വാധീനിക്കും. മറ്റ് ഫലങ്ങളെ അപേക്ഷിച്ച് കലോറി വളരെ കുറവായതിനാല്‍ ശരീരത്തില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പിനെ ഇല്ലാതാക്കി ശരീരഭാരം കുറയ്ക്കാന്‍ ഇത് സഹായിക്കുന്നു.

ഗര്‍ഭകാലത്ത് ഡ്രാഗണ്‍ ഫ്രൂട്ടിന്റെ ജ്യൂസ് കുടിക്കുന്നത് വളരെ നല്ലതാണ്. ഇത് ഗര്‍ഭകാലത്ത് അനുഭവപ്പെടുന്ന വിളര്‍ച്ചക്ക് പരിഹാരം കാണുന്നു. ഡ്രാഗണ്‍ ഫ്രൂട്ടിന്റെ ആന്റിഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ സന്ധികളിലെയും പേശികളിലെയും അനുഭപ്പെടുന്ന കടുത്ത വേദന ഇല്ലാതാക്കുന്നു.
ഡ്രാഗണ്‍ ഫ്രൂട്ട് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക്  ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News