അയ്യോ ഉണങ്ങിയ കറിവേപ്പില കളയല്ലേ….ഉണങ്ങിയ കറിവേപ്പില ഇങ്ങനെ ഉപയോഗിക്കൂ !

നമ്മുടെ അടുക്കളയിലും കറികളിലും ഒഴിച്ചു കൂടാനാവാത്ത ഒരു ഘടകമാണ് കിവേപ്പില. വിവിധ രോഗങ്ങള്‍ക്ക് ഒറ്റമൂലിയായി ഉപയോഗിക്കാവുന്ന ഒരു ഉത്തമ ഔഷധം കൂടിയാണ് കറിവേപ്പില. ഫ്രിഡ്ജില്‍ സൂക്ഷിക്കുമെങ്കിലും വാടിക്കരിഞ്ഞ് പോകുന്നത് പതിവാണ്. അതിനാല്‍ തന്നെ വാടിയ കറിവേപ്പില നമ്മള്‍ എടുത്ത് കളയുകയും ചെയ്യും.

എന്നാല്‍ ഇനി ഇത്തരത്തില്‍ കറിവേപ്പില കളയേണ്ടി വരില്ല. കറിവേപ്പില ഒന്ന് ഉണങ്ങുകയോ വാടിപ്പോകുകയോ ചെയ്താല്‍ ഇത് ഫ്രിഡ്ജിന് പുറത്തെടുത്ത് നല്ലതുപോലെ ഒന്നുകൂടി ഉണക്കിയെടുത്ത ശേഷം, ഈര്‍പ്പം മുഴുവനായി കളഞ്ഞ് പൊടിച്ച് നല്ല എയര്‍ടൈറ്റ് കണ്ടെയ്നറില്‍ അടച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കാം.

Also Read : എന്നെ എന്റെ ജീവിതം ജീവിക്കാന്‍ അനുവദിക്കൂ; ഹൃദയത്തില്‍ തൊടുന്ന കുറിപ്പുമായി അഭയ ഹിരണ്‍മയി

ഇത് ദീര്‍ഘകാലം ഇരിക്കുകയും കറികളിലും കറിവേപ്പിലയിടുന്ന എല്ലാ ഭക്ഷണ സാധനങ്ങളിലും ഈ കറിവേപ്പിലപ്പൊടി ചേര്‍ക്കാവുന്നതുമാണ്. കറികള്‍ക്ക് പുറമെ സാലഡുകള്‍, സൂപ്പുകള്‍, ലെമണ്‍ റൈസ്, കേഡ് റൈസ്, ടൊമാറ്റോ റൈസ് പോലുള്ള വിഭവങ്ങളിലും കറിവേപ്പില പൊടി ചേര്‍ക്കാം. കറിവേപ്പിലയും ഉണക്കാന്‍ സാധിച്ചില്ലെങ്കില്‍ വറുത്തും പൊടിച്ചെടുക്കാം.

കറിവേപ്പിലയുടെ ഗന്ധവും രുചിയും ഗുണവുമെല്ലാം ഈ കറിവേപ്പില പൊടിയിലൂടെയും ലഭിക്കും. ഇതിന് ആരോഗ്യഗുണങ്ങളുമുണ്ട്. ആന്റി-ഓക്സിഡന്റ്സിനാല്‍ സമ്പന്നമായതിനാല്‍ കറിവേപ്പില നമ്മുടെ രോഗപ്രതിരോധ ശേഷി കൂട്ടുന്നതിന് സഹായിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News