കാബേജ് കൊണ്ടുള്ള വിഭവങ്ങള്‍ നമ്മുടെ ഭക്ഷണത്തില്‍ ഉല്‍പ്പെടുത്താറുണ്ട്. കാബേജ് ഉപ്പേരിയിും സാലഡുമൊക്കെയായി കാബേജ് നമ്മുടെ ഭക്ഷണത്തില്‍ കടന്നുവരാറുണ്ട്. നിരവധി പോഷകഗുണങ്ങളുള്ള ഇലക്കറിയാണിതെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.
100 ഗ്രാം കാബേജില്‍ 36.6 മില്ലിഗ്രാം വിറ്റാമിന്‍ സിയാണ് അടങ്ങിയിരിക്കുന്നത്. ഇത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഗുണം ചെയ്യും. വിറ്റാമിന്‍ എ, ബി2, സി എന്നിവയോടൊപ്പം കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, ഇരുമ്പ്, സോഡിയം, പൊട്ടാസ്യം, സള്‍ഫര്‍ എന്നിവയും കാബേജില്‍ അടങ്ങിയിട്ടുണ്ട്.
Also Read: ചൂടുകാലത്ത് ഒരാശ്വാസത്തിന് സ്പെഷ്യൽ വെള്ളരിക്ക സംഭാരം ഉണ്ടാക്കിയാലോ ?
ദഹനത്തിനും മികച്ചതാണ്. ഫൈബര്‍ അടങ്ങിയ കാബേജ് കഴിക്കുന്നത് വിശപ്പിനെ നിയന്ത്രിക്കാന്‍ ഗുണം ചെയ്യും. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയും.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here