നാരങ്ങ ഫ്രീസറില്‍ വച്ച് ഉപയോഗിച്ചിട്ടുണ്ടോ?

ചെറുനാരങ്ങ ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള ഒന്നാണ്. ആരോഗ്യത്തിനും അസുഖങ്ങള്‍ തടയാനുമെല്ലാം ഏറെ ഗുണം ചെയ്യുന്ന ഒന്ന്. പല രീതിയിലും ചെറുനാരങ്ങ ഉപയോഗിയ്ക്കാം. ചെറുനാരങ്ങാനീരു കുടിയ്ക്കാം, സാലഡുകളില്‍ ചേര്‍ക്കാം, അച്ചാറാക്കാം.

എന്നാല്‍ ചെറുനാരങ്ങ വ്യത്യസ്തമായ രീതിയില്‍ ഉപയോഗിയ്ക്കുന്നതിനെക്കുറിച്ച് നിങ്ങള്‍ക്കറിയുമോ? ഫ്രീസറില്‍ വച്ച് തണുപ്പിച്ച്, അതായത് ഫ്രോസന്‍ ചെറുനാരങ്ങ. ഇതിനങ്ങനെ ഉപയോഗിയ്ക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍ പലതാണ്.

ചെറുനാരങ്ങയുടെ തോല്‍ കളഞ്ഞാണ് നാം പലപ്പോഴും ഉപയോഗിയ്ക്കുന്നത്. എന്നാല്‍ ഫ്രീസറില്‍ വയ്ക്കുമ്പോള്‍ ഇതിലെ തോലടക്കം പ്രയോജനപ്പെടുത്താനാകും. ചെറുനാരങ്ങയുടെ തൊലിയില്‍ കൂടുതല്‍ പോഷകങ്ങളും വൈറ്റാമിനുകളുമുണ്ട്. ചെറുനാരങ്ങയുടെ പ്രയോജനം പൂര്‍ണമായി ലഭിയ്ക്കണമെങ്കില്‍ ഇതു മുഴുവനായി ഉപയോഗിയ്ക്കണം.

ഈ രീതിയില്‍ ചെറുനാരങ്ങ ഉപയോഗിയ്ക്കുന്നത് ശരീരത്തിലെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കും. ടോക്സിനുകള്‍ നീക്കം ചെയ്യും. ഈ രീതിയില്‍ ഉപയോഗിയ്ക്കുന്ന ചെറുനാരങ്ങ ബാക്ടീരിയ, ഫംഗസ് എന്നിവയ്ക്കെതിരെ ഏറെ ഫലപ്രദമാണ്. അതുകൊണ്ടുതന്നെ വിരശല്യത്തിനും ഏറെ നല്ലതാണ്.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക്  ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News