നമ്മള്‍ കരുതുന്നതുപോലെ വെളുത്തുള്ളി അത്ര നിസ്സാരനല്ല. ഒരുപാട് ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് വെളുത്തുള്ളി. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും രക്തസമ്മര്‍ദ്ദവും കൊളസ്‌ട്രോളും കുറയ്ക്കാനും ഹൃദ്രോഗത്തെ അകറ്റാനും കഴിവുള്ള മറ്റൊരു വസ്തുവില്ല.
ഒരു സ്പൂണ്‍ വെളുത്തുള്ളി നീര് വെറും വയറ്റില്‍ കഴിക്കുന്നത് ദഹനസംബന്ധമായ അസുഖങ്ങള്‍ അകറ്റാന്‍ ഗുണം ചെയ്യും. വെളുത്തുളളി വെറും വയറ്റില്‍ കഴിക്കുന്നത് തടി കുറയാന്‍ സഹായിക്കും. ശരീരത്തിലെ ടോക്സിനുകള്‍ നീക്കം ചെയ്യാനും ഒരു സ്പൂണ്‍ വെളുത്തുള്ളി ചതച്ചു കഴിക്കുന്നത് നല്ലതാണ്.
ഒരു ടീസ്പൂണ്‍ വെളുത്തുള്ളി ചതച്ചു കഴിച്ചാല്‍ ബിപി, കൊളസ്ട്രോള്‍ എന്നിവ ഒരാഴ്ച കൊണ്ടു മാറിക്കിട്ടും. മഗ്‌നീഷ്യം, വിറ്റമിന്‍ ബി 6, വിറ്റമിന്‍ സി, സെലെനിയം, കാത്സ്യം, കോപ്പര്‍ എന്നിവ വെളുത്തുള്ളിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
അലര്‍ജിയുള്ളവര്‍ക്ക് സ്ഥിരമായി പിടിപ്പെടുന്ന ഒന്നാണ് ജലദോഷം. ജലദോഷം മാറാന്‍ ഏറ്റവും നല്ലതാണ് വെളുത്തുള്ളി. വെളുത്തുള്ളി ഇല്ലാത്ത വീടുകള്‍ ഉണ്ടാകില്ല. ദിവസവും ഒരു അല്ലി വെളുത്തുള്ളി കഴിച്ചാല്‍ ജലദോഷത്തിന് മാത്രമല്ല മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള ഏറ്റവും നല്ല മരുന്നാണ്. ജലദോഷത്തെ പ്രതിരോധിക്കാന്‍ മറ്റൊരു മരുന്നില്ല. വെളുത്തുള്ളി പച്ചയ്ക്ക് കഴിക്കുന്നതാണ് ഏറ്റവും നല്ലത്.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here