ഫ്രിഡ്ജില്‍ സൂക്ഷിച്ചാലും പച്ചമുളക് പെട്ടന്ന് കേടുവരാറുണ്ടോ? എങ്കില്‍ ഇനി ഇങ്ങനെ ഒന്ന് പരീക്ഷിച്ച് നോക്കൂ

ഫ്രിഡ്ജില്‍ സൂക്ഷിച്ചാലും പച്ചമുളക് പെട്ടന്ന് കേടുവരുന്നത് സ്വാഭാവികമാണ്. എങ്ങനെയൊക്കെ സൂക്ഷിച്ചാലും പച്ചമുളക് രണ്ട് ദിവസത്തില്‍ കൂടുതല്‍ പച്ചമുളക് കേടുവരാതെ ഇരിക്കുന്നത് വിരളമാണ്. അത്തരത്തില്‍ വിഷമിച്ചിരിക്കുന്നവര്‍ ഇനി മറ്റൊരു ട്രിക്ക് ട്രൈ ചെയ്ത് നോക്കൂ.

പച്ചമുളക് നന്നായി കഴുകി വൃത്തിയാക്കിയ ശേഷം അതില്‍ നിന്ന് കേടായതും പഴുത്തതുമായ മുളകുകളൊക്കെ മാറ്റി വച്ച് നല്ല പച്ച കളറിലുള്ള പച്ചമുളക് എടുത്ത് അതിന്റെ ഞെട്ടെല്ലാം മാറ്റി വെള്ളം ഒട്ടുമില്ലാതെ നന്നായി തുടച്ച് എടുക്കുക

ഒരു എയര്‍ ടൈറ്റായ പ്ലാസ്റ്റിക് ബോക്‌സ് എടുത്ത് അതിന്റെ അടിയില്‍ ടിഷ്യൂ പേപ്പര്‍ ഇട്ട് അതിനു മുകളിലായി തുടച്ചെടുത്ത പച്ചമുളക് ഇട്ടു വയ്ക്കുക.

മറ്റൊരു ടിഷ്യൂ പേപ്പറെടുത്ത് ഇതിനു മുകളിലായി വച്ചു കൊടുക്കുക.

മുകളില്‍ വയ്ക്കുന്ന ടിഷ്യൂ പേപ്പര്‍ ഒരാഴ്ച കൂടുമ്പോള്‍ മാറ്റി വച്ചു കൊടുക്കുക. താഴത്തെ ടിഷ്യൂ പേപ്പര്‍ മാറ്റേണ്ടതില്ല.

ഇങ്ങനെ ചെയ്താല്‍ ഒരു മാസം വരെ പച്ചമുളക് കേടുകൂടാതെ സൂക്ഷിക്കാന്‍ കഴിയും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News