നമുക്കെല്ലാവര്‍ക്കുമുള്ള ഒരു ആരോഗ്യപ്രശ്‌നമാണ് തലവേദന. പല മരുന്നുകള്‍ കഴിക്കാറുണ്ടെങ്കിലും പലപ്പോഴും തലവേദന മുഴുവനായി മാറാറില്ല. എന്നാല്‍ മല്ലിയിലയുണ്ടെങ്കില്‍ തലവേദന ഒരു പരിധിവരെ നമുക്ക് ഒഴിവാക്കാന്‍ കഴിയും. മല്ലിയില വെള്ളം കൊണ്ട് തലവേദനയെന്ന പ്രതിസന്ധിയെ നമുക്ക് പരിഹരിക്കാന്‍ കഴിയും.
ഒരു ഗ്ലാസ്സ് വെള്ളത്തില്‍ അല്‍പം മല്ലിയില ഇട്ട് തിളപ്പിക്കുക. ഈ വെള്ളത്തില്‍ അല്‍പം തേന്‍ ചേര്‍ത്ത് തലവേദന ഉള്ളപ്പോള്‍ കഴിക്കുന്നത് പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന തലവേദനയെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.
ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും മല്ലിയില വളരെ നല്ലതാണ്. ദഹനം എളുപ്പമാക്കാനും ഗ്യാസ് ട്രബിളിനെ പ്രതിരോധിക്കാനും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്ന സാന്‍മോണെല്ല ബാക്ടീരിയയെ പ്രതിരോധിക്കാനും മല്ലിയിലയിലടങ്ങിയിരിക്കുന്ന ഇന്‍ഫ്‌ളമേറ്ററി ഘടകങ്ങള്‍ സഹായിക്കും.
Also Read : കറികളൊന്നും വേണ്ട, രാത്രിയില്‍ ഒരു വെറൈറ്റി ചപ്പാത്തി ആയാലോ ?
പ്രമേഹരോഗികള്‍ മല്ലിയില ഭക്ഷണത്തില്‍ ഉള്‍പെടുത്തുന്നത് നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാ. പ്രമേഹ രോഗികള്‍ മല്ലിയില ഉപയോഗിക്കുന്നത് രക്തത്തിലെ പഞ്ചസാര കുറയ്ക്കാന്‍ സഹായിക്കും അള്‍ഷിമേഴ്‌സ് തടയാന്‍ മല്ലിയിലയിലടങ്ങിയിരിക്കുന്ന വൈറ്റമിന്‍ കെ സഹായിക്കും.
കൊഴുപ്പു നിയന്ത്രിക്കുന്ന വൈറ്റമിന്‍ എ തൊലിപ്പുറത്തും ശ്വാസകോശത്തിലുമുണ്ടാകുന്ന കാന്‍സറിനെ തടയുന്നു. നാഡീവ്യൂഹപ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിച്ച് ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാനും മല്ലിയിലയ്ക്കു കഴിയും.മല്ലിയിലയില്‍ അയണ്‍ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ വിളര്‍ച്ച തടയാന്‍ സഹായിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here