പ്രമേഹത്തെ നിയന്ത്രിക്കണോ? ദിവസവും ഒരോ പേരയ്ക്ക ശീലമാക്കിക്കോളൂ

ഒരുപാട് ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് പേരയ്ക്ക. തടി കുറയ്ക്കുന്നതിനും പേരയ്ക്ക ഉത്തമമാണ്. ദഹനം എളുപ്പമാക്കുന്നതിലൂടെ നമ്മുടെ ഭക്ഷണത്തോടുള്ള ആര്‍ത്തി കുറയ്ക്കാനും പേരയ്ക്ക സഹായിക്കുന്നു. വിറ്റാമിന്‍, ഫൈബര്‍ എന്നിവ മെറ്റബോളിസത്തേയും ഇത് ഉയര്‍ത്തുന്നു.

ദിവസവും ഓരോ പേരയ്ക്കയെങ്കിലും കഴിയ്ക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും നല്ല ആരോഗ്യം നേടാനും സഹായിക്കുന്നു. മലബന്ധം പോലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കാന്‍ പേരയ്ക്ക സഹായിക്കുന്നു.

കൂടാതെ, കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ പേരയ്ക്കക്കു കഴിയും. കാരറ്റില്‍ ഉള്ളതിനേക്കാള്‍ കൂടുതലായാണ് വിറ്റാമിന്‍ എ പേരയ്ക്കയിലുള്ളത്. ഇത് കാഴ്ചസംബന്ധമായ എല്ലാ പ്രശ്നങ്ങളേയും ഇല്ലാതാക്കുന്നു.

പ്രമേഹത്തിനെ നിയന്ത്രിക്കാനും പേരയ്ക്ക കഴിയ്ക്കുന്നതിലൂടെ കഴിയുന്നു. പേരയ്ക്കയില്‍ അടങ്ങിയിരിക്കുന്ന ഗ്ലൈസാമികാണ് പ്രമേഹത്തെ തടയുന്നത്. രക്തസമ്മര്‍ദ്ദം കുറയ്ക്കാനും നിയന്ത്രിക്കാനും പേരയ്ക്ക കഴിയ്ക്കുന്നതിലൂടെ കഴിയുന്നു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക്  ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News