പേരയില നിസ്സാരക്കാരനല്ല! ഹൃദയാരോഗ്യത്തിന് ഇതിലും മികച്ച ഓപ്‌ഷൻ വേറെയില്ല; അറിയാം ഗുണങ്ങൾ

guava

പേരയില! പലരും നിസ്സാരമെന്ന് പറഞ്ഞു തള്ളുന്ന ഈയിലയ്ക്ക് ആരോഗ്യഗുണങ്ങൾ ഏറെയാണ്. ചിലർ പേരയിലയിട്ട് വെള്ളം തിളപ്പിച്ച് കുടിക്കാറുണ്ട്.എങ്കിലും പലർക്കും ഇതിൻ്റെ ഗുണങ്ങളെപ്പറ്റി അത്ര അറിവില്ല. നിങ്ങൾക്കോ? പേരയിലെ കഴിച്ചാൽ ആരോഗ്യത്തിലുണ്ടാകുന്ന മാറ്റങ്ങളെപ്പറ്റി നിങ്ങൾക്ക് അറിയാമോ? അറിയില്ലെങ്കിൽ ഒറ്റ വാക്കിൽ കേട്ടോളൂ…പേലരയില ആളത്ര നിസ്സാരക്കാരനല്ല.

ബയോ ആക്റ്റീവ് സംയുക്തങ്ങളായ ആൻ്റി മൈക്രോബയൽ, ആൻറി ഇൻഫ്ലമേറ്ററി, ആൻ്റി ഓക്‌സിഡൻ്റ് ഫിനോളിക് സംയുക്തങ്ങൾ എന്നിവ പേരയിലയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. മാത്രമല്ല പേരയില പ്രോട്ടീൻ, വിറ്റാമിൻ ബി 6, കോളിൻ, വിറ്റാമിൻ സി, കാൽസ്യം, അയൺ, മഗ്നീഷ്യം, മാംഗനീസ്, ഫോസ്‌ഫറസ്, പൊട്ടാസ്യം, സോഡിയം, എന്നിവയാലും സമ്പുഷ്‌ടമാണ്.

നിങ്ങൾക്ക് ഡയബറ്റീസ് പേടിയുണ്ടെങ്കിൽ ആ പേടി മാറ്റാനുള്ള ബെസ്റ്റ് ഓപ്ഷൻ കൂടിയാണിത്. മാത്രമല്ല സ്തനാർബുദ്ദം, മൂത്രസഞ്ചി അർബുദം, വായയിലെ കാൻസർ എന്നിവയെ പ്രതിരോധിച്ച് നിർത്താൻ ഇതിന് കഴിയും. മുടിയുടെ ആരോഗ്യത്തിനും പേരയില ബെസ്റ്റാണ്.

പേരയില വെറുതെ കഴിച്ചാൽ മതിയോ? മേൽപ്പറഞ്ഞ ഗുണങ്ങൾ അറിഞ്ഞപ്പോൾ ഈ ചോദ്യമാണോ നിങ്ങൾക്കുമുള്ളത്. എങ്കിൽ പേരയില ചായ ഒരു ശീലമാക്കുന്നതാവും ഏറ്റവും ഉചിതം. ഓരോ തവണയും ഭക്ഷണത്തിന് ശേഷം പേരയില ചായ കുടിക്കുന്നത് ശീലമാക്കുന്നത് നല്ലതാണെന്നാണ് ചില പഠനങ്ങൾ പറയുന്നത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ഏറെ ഗുണം ചെയ്യും എന്നാതാണ് ഇതിൻ്റെ ശാസ്ത്രീയ വശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News