അലര്‍ജിക്ക് മാത്രമല്ല, താരനകറ്റാനും തേന്‍ മുന്‍പില്‍; അറിയാം ആരോഗ്യഗുണങ്ങള്‍

നിറയെ ഔഷധഗുണമുള്ള ഒന്നാണ് തേന്‍. അലര്‍ജി അകറ്റാനും പല പല രോഗമശനത്തിനും തേന്‍ ബെസ്റ്റാണ്. തേനിന്റെ കുറച്ച് ഗുണങ്ങളാണ് ചുവടെ

അലര്‍ജി അകറ്റാന്‍

ചുമയെ ശമിപ്പിക്കാനും അലര്‍ജി ലക്ഷണങ്ങളെ കുറയ്ക്കാനും സഹായിക്കുന്ന ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ തേനില്‍ അടങ്ങിയിട്ടുണ്ട്. തേന്‍ ഒരു പ്രകൃതിദത്തമായ വാക്സിന്‍ ആണെന്നാണ് പല മെഡിക്കല്‍ വിദഗ്ധരും പറയുന്നത്. ശുദ്ധമായതും പ്രകൃതിദത്തമായതുമായ പൂമ്പൊടിയാണ് തേനില്‍ അടങ്ങിയിരിക്കുന്നത്. ഇത് നിന്ന് ശരീരത്തിലെ അലര്‍ജികളെ പ്രതിരോധിക്കും. തേനിന്റെ ഏറ്റവും മികച്ച ഔഷധ ഫലങ്ങളില്‍ ഒന്നാണിത്. അതുകൊണ്ടു തന്നെ എല്ലാ ദിവസവും രാവിലെ ഇളം ചൂടുള്ള വെള്ളത്തില്‍ തേന്‍ ചേര്‍ത്തു കുടിക്കാം!

രോഗശമനത്തിന്

പ്രകൃതിദത്തമായ ഒരു ആന്റിബയോട്ടിക് ആണ് തേന്‍. പൊള്ളലേറ്റ മുറിവുകളെ അണുവിമുക്തമാക്കി ചികിത്സിക്കാതായി ഇത് ഉപയോഗിക്കാം. പൊള്ളല്‍ ബാധിച്ച ശരീരഭാഗത്ത് അല്പം തേന്‍ പുരട്ടുക മാത്രമാണ് നിങ്ങള്‍ ആകേ ചെയ്യേണ്ടത്. തേനിന്റെ രോഗശാന്തി ഗുണങ്ങള്‍ നിങ്ങളുടെ വേദന കുറയ്ക്കുകയും മുറിവിനെ വേഗത്തില്‍ ശമിപ്പിക്കുകയും ചെയ്യുന്നു. നിങ്ങളുടെ ചെറിയ കുട്ടി കളിക്കിടയില്‍ അവന്റെ കാല്‍മുട്ട് പോറിയാല്‍ പോലും തേന്‍ വളരെ ഫലപ്രദമായി ഉപയോഗിക്കാം.

താരന്‍ ഇല്ലാതാക്കാന്‍

വരണ്ട തലയോട്ടിയും താരനും നിങ്ങളെ ബുദ്ധിമുട്ടുന്നുണ്ടോ? താരനെ ലക്ഷ്യം വയ്ക്കുന്ന ഒന്നാണ് തേന്‍. ഫലപ്രദമായി അകറ്റാം. തലയോട്ടിയിലെ ചൊറിച്ചില്‍ കുറയ്ക്കുകയും മുടി കൊഴിച്ചില്‍ തടയാന്‍ സഹായിക്കുകയും ചെയ്യുന്നു ഇത്. അല്പം ചെറുചൂടുള്ള വെള്ളത്തില്‍ തേന്‍ ചേര്‍ത്ത് തലയോട്ടിയില്‍ പുരട്ടി മൂന്ന് മണിക്കൂര്‍ അങ്ങനെ തുടരാന്‍ അനുവദിക്കുക. നിങ്ങള്‍ക്ക് മുടികൊഴിച്ചിലുണ്ടെങ്കില്‍, മുടിയുടെ ആരോഗ്യത്തെ സംരക്ഷിച്ചു കൊണ്ട് മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനും തേന്‍ സഹായിക്കും.

ശരീരഭാരം കുറയ്ക്കാന്‍

ശരീരഭാരം കുറയ്ക്കാനുള്ള തത്രപ്പാടിലാണ് മിക്കാവാറും പേരും. എന്നാല്‍ ഇതിനായി നിങ്ങള്‍ തേന്‍ ഉപയോഗിച്ച് നോക്കിയിട്ടുണ്ടോ? ഉറങ്ങുന്നതിനു മുന്‍പ് തേന്‍ കുടിക്കുന്ന ശീലം ഉണ്ടാക്കി കൊടുക്കുകയാണെങ്കില്‍ ഇത് മധുരപലഹാരങ്ങളോടുള്ള ആസക്തി കുറയ്ക്കാന്‍ സഹായിക്കും എന്ന് കണ്ടെത്തിയിരുന്നു. ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് തേന്‍. ചെറുചൂട് വെള്ളത്തില്‍ തേന്‍ ചേര്‍ത്ത് രാവിലെ കുടിച്ചാല്‍ ശരീരഭാരം നിയന്ത്രണവിധേയമാക്കാവുന്നതേയുള്ളൂ.

നല്ല ഉറക്കത്തിന്

നന്നായി ഉറങ്ങാന്‍ കഴിയാത്തതാണ് ഇന്ന് പലരെയും അലട്ടുന്ന പ്രശ്നം. മോശം ഉറക്കം, ഉറക്കമില്ലായ്മ തുടങ്ങിടെ പ്രശ്നങ്ങള്‍ അനുഭവിക്കുന്നവര്‍ ആണോ നിങ്ങള്‍? പകല്‍ മുഴുവന്‍ ഊര്‍ജ്വസ്വലരായി ഇരിക്കണമെങ്കില്‍ രാത്രി നല്ല ഉറക്കം കൂടിയേ തീരൂ. ഇതിനുള്ള പരിഹാരം തേന്‍ നല്‍കും. നല്ല ആരോഗ്യത്തിന് നല്ല ഉറക്കം വേണം. ഒരു ഗ്ലാസ്സ് ചൂട് പാലില്‍ ഒരു സ്പൂണ്‍ തേന്‍ ചേര്‍ത്തു കുടിച്ചാല്‍ ഉറക്കമില്ലായ്മയുടെ എല്ലാ പ്രശ്നങ്ങളും മാറിക്കിട്ടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News