കൊളസ്‌ട്രോളും അമിതവണ്ണവുമാണോ വില്ലന്‍ ? രാവിലെ വെറും വയറ്റില്‍ ഇളംചൂടുള്ള മഞ്ഞള്‍പ്പൊടി വെള്ളം ഇങ്ങനെ കുടിച്ചുനോക്കൂ

Turmeric water

ആരോഗ്യപരമായി ഒരുപാട് ഗുണങ്ങളുള്ള ഒന്നാണ് മഞ്ഞള്‍പ്പൊടി. ശരീരത്തിന് പ്രതിരോധശേഷി നല്‍കുവാന്‍ കഴിയുന്ന പ്രധാനപ്പെട്ട ഒന്നുകൂടിയാണിത്. ഇളംചൂടുള്ള മഞ്ഞള്‍പ്പൊടി വെള്ളം രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നത് വളരെ നല്ലതാണ്.

1 ഗ്ലാസ് ഇളംചൂടുള്ള വെള്ളത്തില്‍ അര, 1 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്തിളക്കി രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കാം. മഞ്ഞളിലെ കുര്‍കുമിന്‍ പ്രമേഹം ഒഴിവാക്കാനും നല്ലതാണ്. ഇത് ഡയബെറ്റിസ് നിയന്ത്രിച്ചു നിര്‍ത്തുന്നതിനും നല്ലതാണ്. പ്രത്യേകിച്ചും ടൈപ്പ് 2 ഡയബെറ്റിസ് നിയന്ത്രിയ്ക്കുന്നതിന്.

Also Read : രാവിലെ ദോശയും അപ്പവും കഴിച്ച് മടുത്തവര്‍ക്കിതാ ഒരു കിടിലന്‍ വെറൈറ്റി ബ്രേക്ക്ഫാസ്റ്റ്‌

ഇളംചൂടു മഞ്ഞള്‍ വെള്ളം കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനും നല്ലതാണ്. ഇതിലുള്ള ആന്റി ഓക്സിഡന്റാണ് കൊളസ്ട്രോളിനെ കുറയ്ക്കുന്നത്. മാത്രമല്ല നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുകയും ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കുകയും ചെയ്യുന്നു.

അമിതവണ്ണവും കൊഴുപ്പും കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് ചൂടുമഞ്ഞള്‍പ്പൊടി വെള്ളം കുടിയ്ക്കുന്നത്. ഇത് ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയാന്‍ സഹായിക്കുന്നു. ശരീരത്തിന്റെ അപചയ പ്രക്രിയ ശക്തിപ്പെടുത്തിയും ടോക്സിനുകള്‍ പുറന്തള്ളുകയും ചെയ്യും.

നല്ല ദഹനത്തിന് സഹായിക്കുന്ന ഇളംചൂടു മഞ്ഞള്‍ വെള്ളം വെറുംവയറ്റില്‍ ഇത് കുടിയ്ക്കുമ്പോള്‍ അസിഡിറ്റി പ്രശ്നങ്ങളും ഗ്യാസുമെല്ലാം ഒഴിവാകും. മലബന്ധം പരിഹരിയ്ക്കപ്പെടും.

ശരീരത്തിലെ രക്തപ്രവാഹം അഥവാ ബ്ലഡ് സര്‍കുലേഷന്‍ വര്‍ദ്ധിപ്പിയ്ക്കാനുള്ള നല്ലൊരു വഴിയാണ് മഞ്ഞള്‍പ്പൊടിയിട്ട ഇളംചൂടു മഞ്ഞള്‍ വെള്ളം രാവിലെ കുടിയ്ക്കുന്നത്. ഇത് രക്തധമനികളിലെ തടസം നീക്കാനും ഇതുവഴി രക്തപ്രവാഹം നല്ലപോലെ നടക്കാനും സഹായിക്കുന്നു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക്  ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News