രാവിലെ വെറും വയറ്റില്‍ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിച്ചുനോക്കൂ, അമിതവണ്ണത്തോട് ഗുഡ്‌ബൈ പറയൂ

ശരീരത്തിന് ഏറ്റവും അത്യാവശ്യമായ ഒന്നാണ് വെള്ളം. എല്ലാ ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ള ഏറ്റവും നല്ല പ്രതിവിധിയാണ് ചൂടുവെള്ളം. രാവിലെ എഴുന്നേറ്റ് വെറും വയറ്റില്‍ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കുന്നത് ശരീരത്തിനും ആരോഗ്യത്തിനും വളരെ നല്ലതാണ്.

വൃക്കകളുടെ ആരോഗ്യത്തിനും ചുടുവെള്ളം കുടിക്കുന്നത് നല്ലതാണ്. എല്ലിന്റെ ആരോഗ്യത്തിനു ചൂടുവെള്ളം കുടിക്കുന്നത് നല്ലതാണ്. ശരീരത്തെ ശുദ്ധീകരിച്ച് വൃക്കകളുടെ ആരോഗ്യം വര്‍ധിപ്പിക്കുന്ന ഒന്ന് കൂടിയാണ് ചുടുവെള്ളം കുടിക്കുന്നത്.

Also Read : ഭക്ഷണത്തിന് ശേഷം നാലോ അഞ്ചോ ഉണക്കമുന്തിരി കഴിച്ചുനോക്കൂ, അത്ഭുതം കണ്ടറിയൂ

ശരീരത്തില്‍ അടങ്ങിയിരിക്കുന്ന കൊഴുപ്പിനെ പുറംതള്ളാന്‍ വെറുംവയറ്റില്‍ ചൂടുവെള്ളം കുടിക്കുന്നതുവഴി സാധിക്കും. അമിത വണ്ണത്തെ ഇതുവഴി ചെറുക്കാനാകും. എല്ലിന്റെ ബലം വര്‍ധിപ്പിക്കന്‍ ചൂടുവെള്ളത്തിന് കഴിവുണ്ട്.

ബുദ്ധിക്ക് ഉണര്‍വ്വ് കിട്ടാന്‍ ഏറ്റവും നല്ലതാണ് ചൂടുവെള്ളം. രാവിലെ എഴുന്നേറ്റ് വെറും വയറ്റില്‍ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കുന്നത് പലപ്പോഴും മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും ഉന്‍മേഷവും ഉണര്‍വ്വും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

Also Read : പുട്ടുപൊടി ഫ്രിഡ്ജില്‍ വെച്ചിട്ടുണ്ടോ? സോഫ്റ്റ് പുട്ടിന്  ഇങ്ങനെ പരീക്ഷിച്ച് നോക്കൂ

ശരീരത്തിലെ വിഷങ്ങളെ പുറംതള്ളാന്‍ ചൂടുവെള്ളം കുടിക്കുന്നതിലൂടെ സാധിക്കും. ശരീരത്തെ ശുദ്ധീകരിക്കുന്ന ഒരു പ്രവര്‍ത്തികൂടിയാണ് ഇതെന്നു പറയാം. ചര്‍മ്മ സംരക്ഷണത്തിനും അത്യുത്തമമാണ് അതിരാവിലെയുള്ള ചൂടുവെള്ളം കുടിക്കുന്നത്.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക്  ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News